കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന ക്രിക്കറ്റ് താരം ആരാണ്? താരങ്ങള്‍ക്കുള്ള പ്രതിഫല കണക്കുകള്‍ സമത്വത്തെ കാറ്റില്‍ പറത്തും

പണക്കൊഴുപ്പ് ക്രിക്കറ്റിലേക്ക് വരുമ്പോള്‍ സമത്വം ക്രിക്കറ്റില്‍ ഇല്ലാതെയാവുന്നു എന്ന് വ്യക്തമാക്കുന്ന കണക്കുകളാണ് ഇഎസ്പിഎന്‍ ക്രിക്കറ്റ് ഇന്‍ഫോ പുറത്തുവിടുന്നത്
കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന ക്രിക്കറ്റ് താരം ആരാണ്? താരങ്ങള്‍ക്കുള്ള പ്രതിഫല കണക്കുകള്‍ സമത്വത്തെ കാറ്റില്‍ പറത്തും

ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്തിന് 1.469 മില്യണ്‍ ഡോളറാണ് ഓസീസ് ക്രിക്കറ്റ് ബോര്‍ഡ് നല്‍കുന്ന പ്രതിവര്‍ഷ പ്രതിഫലം. സിംബാബെ നായകന്‍ ഗ്രെമേ ക്രെമറിലേക്ക് എത്തുമ്പോള്‍ ഇത് 86000 ഡോളറിലേക്ക് ചുരുങ്ങും. പണക്കൊഴുപ്പ് ക്രിക്കറ്റിലേക്ക് വരുമ്പോള്‍ സമത്വം ക്രിക്കറ്റില്‍ ഇല്ലാതെയാവുന്നു എന്ന് വ്യക്തമാക്കുന്ന കണക്കുകളാണ് ഇഎസ്പിഎന്‍ ക്രിക്കറ്റ് ഇന്‍ഫോ പുറത്തുവിടുന്നത്. 

ഇന്ത്യന്‍ ക്രിക്കറ്റില്‍ ബിസിസിഐ ഏറ്റവും കൂടുതല്‍ പ്രതിഫലം നല്‍കുന്നത് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിക്കാണ്. ഈ വര്‍ഷം 1.7 മില്യണ്‍ ഡോളറാണ് ഇന്ത്യന്‍ നായകന്റെ പ്രതിഫലം. ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയ്ക്ക് ബിസിസിഐയ്ക്ക് നല്‍കുന്നതാവട്ടെ 1.17 മില്യണ്‍ ഡോളറും. ക്രിക്കറ്റ് ലോകത്തെ മറ്റ് മുന്‍ നിര കളിക്കാരുമായെല്ലാം കിടപിടിക്കാന്‍ സാധിക്കുന്ന വരുമാനമാണ് ശാസ്ത്രിയുടേത്. 

ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന ക്രിക്കറ്റ് താരങ്ങള്‍, കടപ്പാട് ഇഎസ്പിഎന്‍ ക്രിക്കറ്റ് ഇന്‍ഫോ
ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന ക്രിക്കറ്റ് താരങ്ങള്‍, കടപ്പാട് ഇഎസ്പിഎന്‍ ക്രിക്കറ്റ് ഇന്‍ഫോ

ട്വിന്റി20 മത്സരങ്ങളും, താരങ്ങളുടെ മറ്റ് വരുമാനങ്ങളും ഒഴിവാക്കിയാണ് ഇഎസ്പിഎന്‍ ക്രിക്കറ്റ് ഇന്‍ഫോ താരങ്ങളുടെ വരുമാനം പുറത്തുവിട്ടിരിക്കുന്നത്. വ്യക്തിഗത നേട്ടങ്ങള്‍ക്ക് താരങ്ങള്‍ക്ക് നല്‍കുന്ന പാരിതോഷികവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 

ഗ്രാഫ് ഇഎസ്പിഎന്‍ ക്രിക്കറ്റ് ഇന്‍ഫോ
ഗ്രാഫ് ഇഎസ്പിഎന്‍ ക്രിക്കറ്റ് ഇന്‍ഫോ

ട്വിന്റി20 ലീഗ് മത്സരങ്ങള്‍ കൂടി പരിഗണിക്കുമ്പോള്‍ വരുമാനത്തിന്റെ കാര്യത്തില്‍ ക്രിക്കറ്റ് ലോകത്തുള്ള സമത്വമില്ലായ്മ വീണ്ടും കൂടുന്നു. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണഫ്രിക്ക, ന്യൂസിലാന്‍ഡ് എന്നീ ക്രിക്കറ്റ് ബോര്‍ഡുകള്‍ തങ്ങളുടെ വാണിജ്യ വരുമാനത്തിന്റെ ഒരു ഭാഗം താരങ്ങള്‍ക്ക് നല്‍കുന്നുണ്ട്. 

ബിസിസിഐ ബോര്‍ഡിന്റെ ആകെ വരുമാനത്തിന്റെ 26 ശതമാനമാണ് താരങ്ങള്‍ക്ക് നല്‍കുന്നത്. അതില്‍ പകുതിയും അന്താരാഷ്ട്ര മത്സരം കളിക്കുന്ന താരങ്ങള്‍ക്ക്. കളിച്ച മത്സരങ്ങളുടെ എണ്ണം കണക്കിലെടുത്താണ് ഇതില്‍ എത്ര തുകയായിരിക്കും താരങ്ങള്‍ക്ക് കിട്ടുക എന്ന് കണക്കാക്കുക. 

 കടപ്പാട്: ഗ്രാഫ് ഇഎസ്പിഎന്‍ ക്രിക്കറ്റ് ഇന്‍ഫോ
 കടപ്പാട്: ഗ്രാഫ് ഇഎസ്പിഎന്‍ ക്രിക്കറ്റ് ഇന്‍ഫോ

താരങ്ങള്‍ക്ക് നല്‍കുന്ന പ്രതിഫലത്തിന്റെ അടിസ്ഥാനത്തില്‍ ക്രിക്കറ്റ് ബോര്‍ഡുകള്‍ നാല് വിഭാഗമായി തിരിക്കാം. പണം ഒഴുകുന്ന ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ഇന്ത്യ. അപ്പര്‍ മിഡില്‍ ക്ലാസില്‍ വരുന്ന ദക്ഷിണാഫ്രിക്ക, മിഡില്‍ ക്ലാസില്‍ വരുന്ന ശ്രീലങ്ക, പാക്കിസ്ഥാന്‍, വെസ്റ്റ് ഇന്‍ഡീസ്, ന്യൂസിലാന്‍ഡ്. ഏറ്റവും താഴത്തെ നിരയില്‍ ബംഗ്ലാദേശും, സിംബാബേയും. 

ഇന്ത്യന്‍ താരങ്ങള്‍ക്ക് നല്‍കുന്നതിന്റെ മൂന്നും നാലും ഇരട്ടി തുകയാണ് പ്രതിഫലമായി ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും താരങ്ങള്‍ക്ക് നല്‍കുന്നത്. ഇന്ത്യന്‍ താരങ്ങള്‍ക്ക് ബിസിസിഐയ്ക്ക് മീഡിയ റൈറ്റ്‌സിലൂടെ കിട്ടുന്ന വരുമാനത്തിന്റെ വിഹിതവും നല്‍കണമെന്ന് പരിശീലകനായിരിക്കുമ്പോള്‍ അനില്‍ കുംബ്ലേ ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴത്തെ പ്രതിഫല വ്യവസ്ഥയില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് അതൃപ്തിയുള്ളതായിട്ടായിരുന്നു റിപ്പോര്‍ട്ടുകള്‍. 

 കടപ്പാട് ഗ്രാഫ് ഇഎസ്പിഎന്‍ ക്രിക്കറ്റ് ഇന്‍ഫോ
 കടപ്പാട് ഗ്രാഫ് ഇഎസ്പിഎന്‍ ക്രിക്കറ്റ് ഇന്‍ഫോ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com