കോഹ് ലിയുടെ വാക്കുകള്‍ തന്നെ കീഴ്‌പ്പെടുത്തി ; ഇന്ത്യന്‍ നായകന് മറുപടിയുമായി പാക് പേസര്‍

ഒരു അവസരം കോഹ് ലിക്ക് നല്‍കിയാല്‍ അയാള്‍ മത്സരം തന്നെ മാറ്റി കളയും, ഏഷ്യാ കപ്പില്‍ സംഭവിച്ചത് പോലെയെന്നും അമീര്‍ കോഹ് ലിയെ കുറിച്ച് പറയുന്നു
കോഹ് ലിയുടെ വാക്കുകള്‍ തന്നെ കീഴ്‌പ്പെടുത്തി ; ഇന്ത്യന്‍ നായകന് മറുപടിയുമായി പാക് പേസര്‍

താന്‍ നേരിട്ടതില്‍ വെച്ച് ഏറ്റവും മികച്ച പേസര്‍മാരില്‍ ഒരാളാണ് പാക്കിസ്ഥാന്റെ മുഹമ്മദ് അമീര്‍ എന്നായിരുന്നു ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുടെ വാക്കുകള്‍. കോഹ് ലിയുടെ നല്ല വാക്കുകള്‍ക്ക് ഇപ്പോള്‍ നന്ദി പറയുകയാണ് ഇടംകയ്യന്‍ പേസറായ അമീര്‍. 

ചാമ്പ്യന്‍സ് ട്രോഫിയില്‍ കോഹ് ലിയെ അമീര്‍ വട്ടം കറക്കിയിരുന്നു. അമീറിന്റെ കൃത്യതയാര്‍ന്ന സ്വിങ് ചെയ്‌തെത്തിയ പന്തുകള്‍ നേരിടാനാവാതെ അന്ന് കോഹ് ലി അമീറിന്റെ ഇരയാവുകയും ചെയ്തിരുന്നു. 

മറ്റൊരു താരത്തെ അഭിനന്ദിക്കാന്‍ കോഹ് ലി മനസു കാട്ടിയത് വലിയ കാര്യമാണ്. തന്റെ ബൗളിങ്ങിനെ കോഹ് ലി പ്രശംസിച്ചത് തന്നെ കീഴ്‌പ്പെടുത്തി കളഞ്ഞു. കഴിഞ്ഞ വര്‍ഷം നടന്ന ഐസിസി വേള്‍ഡ് കപ്പ് ട്വിന്റി20യുടെ സമയത്ത് കല്‍ക്കത്തയിലെ മത്സരത്തിനായി പരിശീലനം നടത്തുമ്പോള്‍ കോഹ് ലി തനിക്ക് ബാറ്റ് സമ്മാനിച്ചത് ഒരിക്കലും മറക്കാനാവാത്ത സംഭവമാണെന്നും അമീര്‍
പറയുന്നു. 

കോഹ് ലി മികച്ച താരമാണെന്ന് ലോകത്തിന് അറിയാം. നമ്മള്‍ നമ്മുടെ ഏറ്റവും മികച്ചത് തന്നെ കോഹ് ലിക്കെതിരെ പുറത്തെടുക്കണം. ഒരു അവസരം കോഹ് ലിക്ക് നല്‍കിയാല്‍ അയാള്‍ മത്സരം തന്നെ മാറ്റി കളയും, ഏഷ്യാ കപ്പില്‍ സംഭവിച്ചത് പോലെയെന്നും അമീര്‍ കോഹ് ലിയെ കുറിച്ച് പറയുന്നു. 

ലോകോത്തര ബൗളര്‍മാരുടെ ലിസ്റ്റ് എടുത്താല്‍ അതില്‍ ടോപ് ടുവിലോ ത്രീയിലോ അമീര്‍ ഉണ്ടാകുമെന്നായിരുന്നു കോഹ് ലിയുടെ വാക്കുകള്‍. എന്റെ കരിയറില്‍ താന്‍ നേരിട്ടതില്‍ വെച്ച് ഏറ്റവും പ്രായസമേറിയ ബോളുകളായിരുന്നു അമീറിന്റേതെന്നും ചാറ്റ് ഷോയ്ക്കിടെ കോഹ് ലി പറഞ്ഞിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com