റയലും മാഞ്ചസ്റ്റര്‍ സിറ്റിയും ഉന്നം വെച്ചിട്ടുണ്ട്; പക്ഷെ പിഎസ്ജി സ്‌ട്രൈക്കര്‍ക്ക് മെസിക്കൊപ്പം കളിക്കണം

പണമൊഴുക്കാന്‍ തയ്യാറായ റയലിനേയും സിറ്റിയേയും തള്ളി ബാഴ്‌സയിലേക്ക് ചേക്കാറാനാണ് എംബാപ്പെയുടെ താത്പര്യം
റയലും മാഞ്ചസ്റ്റര്‍ സിറ്റിയും ഉന്നം വെച്ചിട്ടുണ്ട്; പക്ഷെ പിഎസ്ജി സ്‌ട്രൈക്കര്‍ക്ക് മെസിക്കൊപ്പം കളിക്കണം

പതിനെട്ടുകാരനായ എംബാപ്പേയെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങള്‍ റയലും, മാഞ്ചസ്റ്റര്‍ സിറ്റിയും ഒന്നും അവസാനിപ്പിച്ചിട്ടില്ല. കഴിഞ്ഞ ട്രാന്‍സ്ഫര്‍ സീസണില്‍ പിഎസ്ജി റാഞ്ചിയ എംബാപ്പയെ അടുത്ത സീസണില്‍ സ്വന്തമാക്കാന്‍ ഉറച്ചാണ് റയലും, മാഞ്ചസ്റ്റര്‍ സിറ്റിയുമെല്ലാം ഇരിക്കുന്നത്. 

എന്നാല്‍ വമ്പന്‍ ക്ലബുകള്‍ തന്നെ ഉന്നം വയ്ക്കുമ്പോള്‍ എംബാപ്പെയ്ക്ക് ഫുട്‌ബോള്‍ മിശിഹയ്‌ക്കൊപ്പം കളിക്കാനാണ് ഇഷ്ടമെന്നാണ് വാര്‍ത്തകള്‍. പണമൊഴുക്കാന്‍ തയ്യാറായ റയലിനേയും സിറ്റിയേയും തള്ളി ബാഴ്‌സയിലേക്ക് ചേക്കാറാനാണ് എംബാപ്പെയുടെ താത്പര്യം. 

ബാഴ്‌സയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുള്ള ഫുട്‌ബോള്‍ഏജന്റ് ജോസെപ് മരിയയാണ് എംബാപ്പെ എത്രമാത്രം മെസിക്കൊപ്പം ചേര്‍ന്ന് കളിക്കാന്‍ ആഗ്രഹിക്കുന്നു എന്നതിനെ കുറിച്ച് വെളിപ്പെടുത്തിയത്. നെയ്മര്‍ പിഎസ്ജിയിലേക്ക് പോയതിന് ശേഷം ബാഴ്‌സയുമായി മാത്രം കരാര്‍ ഒപ്പിടാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നാണ് എംബാപ്പെ പറഞ്ഞതെന്നാണ് ജോസെപ് മരിയ പറയുന്നത്. 

ബാഴ്‌സയില്‍ കളിക്കാന്‍ മാത്രമാണ് താത്പര്യം എന്ന് പറഞ്ഞതിന് പുറമെ, റയലിലേക്ക് പോകാന്‍ ഇഷ്ടമല്ലെന്ന് എംബാപ്പെ തുറന്നു പറഞ്ഞതായും ഫുട്‌ബോള്‍ ഏജന്റ് വെളിപ്പെടുത്തുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com