10 വര്‍ഷത്തിനുശേഷം ഏഷ്യാകപ്പില്‍ മുത്തമിട്ട് ഇന്ത്യ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd October 2017 07:51 PM  |  

Last Updated: 22nd October 2017 07:54 PM  |   A+A-   |  

 

ധാക്ക: ഏഷ്യാ കപ്പ് ഹോക്കിയില്‍ ഇന്ത്യക്ക് മൂന്നാം കിരീടം. മലേഷ്യയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പിച്ചാണ് ഇന്ത്യയുടെ കീരീടനേട്ടം.

മത്സരത്തിന്റെ മൂന്നാം മിനുട്ടില്‍ ഇന്ത്യയ്്ക്കായി രമണ്‍ദീപ് സിങ്ങ് ഗോള്‍ നേടി. പിന്നീട് ഇരുപത്തൊമ്പതാം മിനുട്ടില്‍ ലളിത് ഉപാധ്യായിലൂടെ സ്‌കോര്‍ രണ്ടായി ഉയര്‍ത്തി. ഗോള്‍ മടക്കാനുള്ള മലേഷ്യയുടെ ശ്രമം അന്‍പതാം മിനുട്ടിലാണ് ഫലം കണ്ടത്. ഒരു ഗോള്‍ വഴങ്ങിയ ഇന്ത്യ പീന്നീട് പ്രതിരോധം തീര്‍ത്ത് വിജയം സ്വന്തമാക്കുകയായിരുന്നു. 

10 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഏഷ്യാ കപ്പ് ഹോക്കിയില്‍ ഇന്ത്യ ജേതാക്കളാകുന്നത്. മുമ്പ് 2003 ലും 2007 ലും ഇന്ത്യ കിരീടം നേടിയിരുന്നു.