മുംബെ റെയില്‍ ഫുട്ട് ഓവര്‍ബ്രിഡ്ജുകളുടെ നവീകരണം; സച്ചിന്‍ രണ്ടു കോടി രൂപ അനുവദിച്ചു

ഇടപെടല്‍ ഫുട്ട്ഓവര്‍ ബ്രിഡ്ജുകളുടെ ശോച്യാവസ്ഥയില്‍ പ്രതിഷേധം ഉയരുമ്പോള്‍
മുംബെ റെയില്‍ ഫുട്ട് ഓവര്‍ബ്രിഡ്ജുകളുടെ നവീകരണം; സച്ചിന്‍ രണ്ടു കോടി രൂപ അനുവദിച്ചു

മുംബെ: മുംബൈ നഗരത്തിലെ റെയില്‍ ഫുട്ട് ഓവര്‍ ബ്രിഡ്ജുകളുടെ നവീകരണത്തിന് പ്രമുഖ ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇടപെടുന്നു. മുംബെയില്‍ റെയില്‍ ഫുട്ട്ഓവര്‍ ബ്രിഡ്ജ് ദുരന്തത്തില്‍ നിരവധി പേര്‍ മരിച്ച സാഹചര്യത്തിലാണ് സച്ചിന്റെ ഇടപെടല്‍. രാജ്യസഭ എംപി എന്ന നിലയില്‍ തന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും റെയില്‍ ഫുട്ട് ഓവര്‍ ബ്രിഡ്ജുകളുടെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ രണ്ടു കോടി രൂപ അനുവദിച്ചു. 
 ആഴ്ചകള്‍ക്ക് മുന്‍പ് മുംബെ എലിഫിന്‍സ്റ്റോണ്‍ റെയില്‍വേ സ്‌റ്റേഷനിലെ ഫുട്ട് ഓവര്‍ ബ്രിഡ്ജില്‍ ഉണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് നിരവധി പേര്‍ മരിച്ചത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സംഭവത്തില്‍ 22 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഓവര്‍ബ്രിഡ്ജുകളുടെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് റെയില്‍വേ നടപടി സ്വീകരിക്കാത്തതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com