ഫുട്‌ബോള്‍ ലോകകപ്പിന് ഐഎസ് ഭീഷണി; കണ്ണില്‍ നിന്നും ചോര ഒലിപ്പിച്ച് നില്‍ക്കുന്ന മെസ്സിയുടെ ചിത്രവുമായി ഐഎസ്

ജയില്‍ അഴിക്കുളളില്‍ കണ്ണില്‍ നിന്നും ചോര ഒലിപ്പിച്ച് നില്‍ക്കുന്ന മെസിയുടെ ചിത്രമാണ് വാഫ മീഡിയ ഫൗണ്ടഷന്‍ പുറത്തുവിട്ടിരിക്കുന്നത്
ഫുട്‌ബോള്‍ ലോകകപ്പിന് ഐഎസ് ഭീഷണി; കണ്ണില്‍ നിന്നും ചോര ഒലിപ്പിച്ച് നില്‍ക്കുന്ന മെസ്സിയുടെ ചിത്രവുമായി ഐഎസ്

ന്യൂഡല്‍ഹി : റഷ്യയില്‍ നടക്കുന്ന ഫിഫ ഫുട്‌ബോള്‍ ലോകകപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കേ, വീണ്ടും ഭീഷണി സന്ദേശവുമായി ഇസ്ലാമിക് സ്റ്റേറ്റ്. അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ താരം ലെയണല്‍ മെസിയുടെ ചിത്രം അടങ്ങുന്ന പോസ്റ്ററാണ് ഐസിനോട് ആഭിമുഖ്യമുളള മീഡിയ ഗ്രൂപ്പ് പുറത്തുവിട്ടിരിക്കുന്നത്. ജയില്‍ അഴിക്കുളളില്‍ കണ്ണില്‍ നിന്നും ചോര ഒലിപ്പിച്ച് നില്‍ക്കുന്ന മെസിയുടെ ചിത്രമാണ് വാഫ മീഡിയ ഫൗണ്ടഷന്‍ എന്ന പേരിലുളള ഐഎസ് പ്രചാരണ ഗ്രൂപ്പ് പുറത്തുവിട്ടിരിക്കുന്നത്. തോല്‍വി എന്ന വാക്ക് നിഘണ്ടുവില്‍ ഇല്ലാത്ത ഐഎസിന് എതിരായാണ് നി യുദ്ധം ചെയ്യുന്നത് എന്ന  അര്‍ത്ഥം വരുന്ന വാചകത്തിന്റെ അകമ്പടിയോടെയാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 

ഐഎസിന്റെ ഭീഷണി സന്ദേശം കണ്ടെത്തിയത് തങ്ങള്‍ ആണെന്ന അവകാശവാദവുമായി രഹസ്യാന്വേഷണ രംഗത്തെ പ്രഗല്‍ഭരായ സൈറ്റ് ഇന്റലിജന്‍സ് ഗ്രൂപ്പാണ് പോസ്റ്റര്‍ ട്വിറ്റ് ചെയ്തിരിക്കുന്നത്. പ്രമുഖ സ്‌പോര്‍ട്‌സ് ഉല്‍പ്പന നിര്‍മ്മാതാക്കളായ നൈക്കിന്റെ പരസ്യത്തിലെ 'ജെസ്റ്റ് ഡു ഇറ്റ്' എന്ന വാചകത്തെ കളിയാക്കുന്ന വരികളും പോസ്റ്ററില്‍ ഇടം പിടിച്ചിട്ടുണ്ട്. ജെസ്റ്റ് ടെററിസം എന്ന വാചകമാണ് ഇതിന് ബദലായി നല്‍കിയിരിക്കുന്നത്. 

അടുത്ത വര്‍ഷം ജൂണിലാണ് ഫിഫ ഫുട്‌ബോള്‍ ലോകകപ്പിന് റഷ്യ വേദിയാകുന്നത്. പതിനൊന്ന് നഗരങ്ങളില്‍ ഒരുക്കുന്ന 12 വേദികളിലായിട്ടാണ് മത്സരങ്ങള്‍ നടക്കുക. ഇതിന് മുന്‍പും റഷ്യന്‍ ലോകകപ്പിന് എതിരെഐഎസ് ആഭിമുഖ്യമുളള ഭീഷണി സന്ദേശങ്ങള്‍  സമാനമായ നിലയില്‍ പുറത്തുവന്നിട്ടുണ്ട്. വീണ്ടും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിനെ ഗൗരവമായിട്ടാണ് റഷ്യന്‍ അധികൃതര്‍ വീക്ഷിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com