അണ്ടര്‍-19 കളികള്‍ അധികമാകുന്നത് നന്നല്ല :  രാഹുല്‍ ദ്രാവിഡ് 

എല്ലാവര്‍ക്കും ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ കഴിയണമെന്നോ അണ്ടര്‍19 കഴിഞ്ഞ ഉടനെസ്‌റ്റേറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടണം എന്നോ ഇല്ല. അപ്പോള്‍ അവര്‍ ചെയ്യേണ്ടത് അണ്ടര്‍23യില്‍ കളിക്കുക എന്നതാണ്. 
അണ്ടര്‍-19 കളികള്‍ അധികമാകുന്നത് നന്നല്ല :  രാഹുല്‍ ദ്രാവിഡ് 

ദേശിയ ജൂനിയര്‍ ക്രിക്കറ്റ് ടീമിന്റെയും എ ടീമുകളുടെയും കോച്ചായി രാഹുല്‍ ദ്രാവിഡ് സ്ഥാനമേറ്റപ്പോള്‍ മുതല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ഒരുപാട് മാറ്റങ്ങള്‍ ദര്‍ശിച്ചുതുടങ്ങിയിരുന്നു. അതില്‍ പ്രധാനമായ ഒന്ന് അണ്ടര്‍-ഗ്രൂപ്പ് ക്രിക്കറ്റിന് നിയന്ത്രണം കൊണ്ടുവരാന്‍ കൂടുതല്‍ ശ്രദ്ധ നല്‍കി എന്നുള്ളതാണ്. ഒന്നിലധികം അണ്ടര്‍-19 ലോകകപ്പ് കളിക്കാന്‍ അനുവദിക്കില്ല എന്നതാണ് രാഹുല്‍ വരുത്തിയ പരിഷ്‌കരണം.  

'അണ്ടര്‍-19ന്റെ കോച്ചായി സ്ഥാനമേല്‍ക്കുമ്പോള്‍ ഞാന്‍ ശ്രദ്ധിച്ച ഒരു കാര്യം ഇവര്‍ കൂടുതല്‍ അണ്ടര്‍-19 കളികളില്‍ പങ്കെടുക്കുന്നു എന്നതാണ്. ഇത് വളരെ അപകടകരമായ കാര്യമാണ്', മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ പറയുന്നു. അതുകൊണ്ടാണ് ഒന്നിലധികം അണ്ടര്‍-19 ലോകകപ്പുകള്‍ കളിക്കാന്‍ അനുവദിക്കണ്ട എന്ന തീരുമാനത്തിലേക്ക് തങ്ങള്‍ എത്തിയതെന്ന് രാഹുല്‍ പറഞ്ഞു. ഇതിനര്‍ത്ഥം കഴിഞ്ഞ ലോകകപ്പില്‍ കളിച്ച അഞ്ച് പേര്‍ വരുന്ന ലോകകപ്പ് കളിക്കാന്‍ യോഗ്യത ഉള്ളവരാണെങ്കിലും അവരെ അനുവദിക്കില്ലെന്നാണ്. അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

അടുത്തിടെ നടന്ന മത്സരങ്ങളിലെ പ്രകടനങ്ങള്‍ വിലയിരുത്തുമ്പോള്‍ അസാധാരണമായി തോന്നിയ ഈ നിയമം ഫലം കാണുന്നതായാണ് മനസിലാക്കാന്‍ കഴിയുന്നത്. പ്രത്വി ഷാ രഞ്ചി ട്രോഫിയില്‍ മുംബൈയ്ക്കുവേണ്ടി കളിക്കാനായി അണ്ടര്‍-19 എഷ്യാ സ്‌ക്വാഡില്‍ നിന്ന് വിട്ടുനിന്നിരുന്നു. 

'അണ്ടര്‍ ഗ്രൂപ്പ് ക്രിക്കറ്റുകള്‍ക്ക് ഒരു ഉദ്ദേശ്യമുണ്ട് എന്നാല്‍ അത് വളരെ പരിമിതമാണ്. അണ്ടര്‍-19 തലത്തില്‍ നിന്നുകൊണ്ട് സംസ്ഥാന ടീമുകളിലേക്ക് പ്രവേശനമുറപ്പിക്കുക ബുദ്ധിമുട്ടേറിയ കാര്യമാണ്. എല്ലാവര്‍ക്കും ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ കഴിയണമെന്നില്ല. അണ്ടര്‍-19 കഴിഞ്ഞ ഉടനെ എല്ലാവരും സ്റ്റേറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടണം എന്നുമില്ല. അപ്പോള്‍ അവര്‍ ചെയ്യേണ്ടത് അണ്ടര്‍-23യില്‍ കളിക്കുക എന്നതാണ്', രാഹുല്‍ പറയുന്നു. 

കരുണ്‍ നായര്‍, കുല്‍ദീപ് യാധവ് പോളുള്ള മികച്ച കളിക്കാരെ നല്‍കികൊണ്ടുള്ള ഇന്ത്യ എ ടീമിന്റെ പ്രകടനം രാഹുലിന്റെ തന്ത്രങ്ങള്‍ ഫലപ്രദമാണെന്ന് സ്ഥാപിക്കുന്നതാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com