മസാജ് തെറാപ്പിസ്റ്റിന് മുന്നില്‍ ജനനേന്ദ്രിയം പ്രദര്‍ശിപ്പിച്ചിട്ടില്ല; ഗെയിലിന് അനുകൂലമായി കോടതി വിധി

ഉടുത്തിരുന്ന ടവ്വല്‍ താഴേക്ക് താഴേക്ക് താഴ്ത്തി, ഇതാണോ അന്വേഷിക്കുന്നതെന്ന് ഗെയില്‍ ചോദിച്ചതായാണ് ആരോപണം
മസാജ് തെറാപ്പിസ്റ്റിന് മുന്നില്‍ ജനനേന്ദ്രിയം പ്രദര്‍ശിപ്പിച്ചിട്ടില്ല; ഗെയിലിന് അനുകൂലമായി കോടതി വിധി

മസാജ് തെറാപ്പിസ്റ്റിന് മുന്നില്‍ ജനനേന്ദ്രിയം പ്രദര്‍ശിപ്പിച്ചുവെന്ന കേസില്‍ വെസ്റ്റ്ഇന്‍ഡീസ് താരം ക്രിസ് ഗെയിലിന് അനുകൂല വിധി. ഓസ്‌ട്രേലിയന്‍ മീഡിയ ഗ്രൂപ്പിനെതിരായ മാനനഷ്ടക്കേസിലാണ് ഗെയിലിന് അനുകൂലമായ വിധിയുണ്ടായിരിക്കുന്നത്. 

ഫെയര്‍ഫാക്‌സ് മീഡിയ ഗ്രൂപ്പിന്റെ സിഡ്‌നി മോര്‍ണിങ് ഹെറാള്‍ഡ്, ദി ഏജ്, ദി കാന്‍ബെറ ടൈംസ് എന്നീ ദിനപത്രങ്ങളിലായിരുന്നു കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഗെയില്‍ മസാജ് തെറാപ്പിസ്റ്റിന് മുന്നില്‍ തന്റെ ജനനേന്ദ്രിയം പ്രദര്‍ശിപ്പിച്ചു എന്ന വാര്‍ത്തകള്‍ പുറത്തുവിട്ടത്‌. 

2015ലെ ലോക കപ്പ് ക്രിക്കറ്റിന്റെ സമയത്ത് ഡ്രസിങ് റൂമില്‍ വെച്ച് മസാജ് തെറാപ്പിസ്റ്റായ ലിയാനേ റസലിന് മുന്നില്‍ മോശമായ രീതിയില്‍ പ്രത്യക്ഷപ്പെട്ടെന്ന വാര്‍ത്ത ഗെയിലിനെ ദ്രോഹിക്കാന്‍ വേണ്ടി കെട്ടിച്ചമട്ടതാണെന്നാണ് എന്‍എസ്ഡബ്ല്യു സുപ്രീംകോടതി ജഡ്ജി കണ്ടെത്തിയിരിക്കുന്നത്. 

തനിക്കെതിരെ ഉയര്‍ന്ന ആരോപണം ഉയര്‍ത്തിയ മസാജ് തെറാപ്പിസ്റ്റ് തന്നെ തകര്‍ക്കുകയാണ് ലക്ഷ്യം വെച്ചെതെന്നായിരുന്നു ഗെയിലിന്റെ നിലപാട്. മാത്രമല്ല, ആ സമയം ഗെയ്‌ലിനൊപ്പം ഡ്രസിങ് റൂമിലുണ്ടായിരുന്ന ഡ്വെയിന്‍ സ്മിത്തും ആരോപണം നിഷേധിച്ച് മുന്നോട്ടു വന്നിരുന്നു. 

സത്യസന്ധമായതും, സാമൂഹ്യ താത്പര്യം മുന്‍നിര്‍ത്തിയുള്ളതുമായ വാര്‍ത്തകളാണ് ഗെയിലിന്റെ കാര്യത്തില്‍ നല്‍കിയതെന്നായിരുന്നു കോടതിയില്‍ മീഡിയ ഗ്രൂപ്പ് സ്വീകരിച്ച നിലപാട്. 

താന്‍ തെറ്റുകാരനല്ല, നല്ല മനുഷ്യനാണ്, വികാരാധീതനായാണ് കോടതിയില്‍ നിന്നും പുറത്തിറങ്ങാനായതെന്നും വിധിക്ക് ശേഷം ഗെയില്‍ പ്രതികരിച്ചു. ഓസ്‌ട്രേലിയന്‍ ടിവി അവതാരകയോട് മോശം പരാമര്‍ശം നടത്തിയതിന് ഗെയില്‍ വിവാദത്തില്‍ പെട്ടിരിക്കുന്ന സമയത്തായിരുന്നു ജനനേന്ദ്രിയം പ്രദര്‍ശിപ്പിച്ചു എന്ന വാര്‍ത്തയും പുറത്തുവരുന്നത്. 

കരഞ്ഞുകൊണ്ടായിരുന്നു ഗെയിലിനെതിരെ ആരോപണം ഉന്നയിച്ച യുവതി റസല്‍ ഒരാഴ്ച നീണ്ടു നിന്ന കോടതി വാദത്തില്‍ പങ്കെടുത്തത്. ടവ്വല്‍ എടുക്കുന്നതിനായി ഡ്രസിങ് റൂമിലേക്ക് പോയപ്പോഴായിരുന്നു ഗെയില്‍ തന്നോട് ഇങ്ങനെ ചെയ്തതെന്ന വാദത്തില്‍ റസല്‍ ഉറച്ചു നില്‍ക്കുകയും ചെയ്തു. ഉടുത്തിരുന്ന ടവ്വല്‍ താഴേക്ക് താഴേക്ക് താഴ്ത്തി, ഇതാണോ അന്വേഷിക്കുന്നതെന്ന് ഗെയില്‍ ചോദിച്ചതായാണ് അവരുടെ ആരോപണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com