അമിത വേഗതയില്‍ എത്തിയതും പോര, ചോദ്യം ചെയ്ത വൃദ്ധനെ മര്‍ദ്ദിക്കുകയും ചെയ്ത് ക്രിക്കറ്റ് താരം

അമിത വേഗതയില്‍ വണ്ടിയോടിച്ചതിനെ ചോദ്യം ചെയ്ത വൃദ്ധന് നേര്‍ക്കാണ് അമ്പാട്ടി റായിഡു പാഞ്ഞടുക്കുന്നത്
അമിത വേഗതയില്‍ എത്തിയതും പോര, ചോദ്യം ചെയ്ത വൃദ്ധനെ മര്‍ദ്ദിക്കുകയും ചെയ്ത് ക്രിക്കറ്റ് താരം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനായി കളിക്കളത്തില്‍ ഇറങ്ങിയത് മുതല്‍ അമ്പാടി റായിഡുവിന്റെ മൈതാനത്തെ ആക്രമണോത്സുകത വ്യക്തമായതാണ്. ഇപ്പോള്‍ റോഡില്‍ ഒരു വൃദ്ധനെ നേരെ കയ്യാങ്കളിയില്‍ ഏര്‍പ്പെട്ട് വിവാദത്തിലായിരിക്കുകയാണ് ഈ മുംബൈക്കാരന്‍. 

അമിത വേഗതയില്‍ വണ്ടിയോടിച്ചതിനെ ചോദ്യം ചെയ്ത വൃദ്ധന് നേര്‍ക്കാണ് അമ്പാട്ടി റായിഡു പാഞ്ഞടുക്കുന്നത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ വൈറലായതോടെ വ്യാപക വിമര്‍ശനമാണ് റായിഡുവിനെതിരെ ഉയരുന്നത്. അമിത വേഗതയിലെത്തിയ റായിഡുവിനെ വഴിയാത്രക്കാരനായ വൃദ്ധന്‍ ചോദ്യം ചെയ്തതാണ് താരത്തെ പ്രകോപിപ്പിച്ചത്. 

ഇന്ത്യക്കായി 34 ഏകദിന മത്സരങ്ങള്‍ കളിച്ചിട്ടുള്ള റായിഡു 1055 റണ്‍സും നേടിയിട്ടുണ്ട്. സിംബാവെയ്‌ക്കെതിരെ ജൂണ്‍ 15നായിരുന്നു റായിഡു അവസാനമായി നീലക്കുപ്പായത്തിലിറങ്ങിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com