അങ്ങിനെ കുഞ്ഞു സെറീനയെത്തി; മറ്റൊരു ഗ്രാന്റ്സ്ലാം സ്വന്തമാക്കിയത് പോലെ ടെന്നീസ് ലോകം

സൂപ്പര്‍ എക്‌സൈറ്റഡ് എന്നായിരുന്നു സഹോദരിക്ക് കുഞ്ഞ് ജനിച്ചുവെന്ന വാര്‍ത്ത പറഞ്ഞപ്പോള്‍ വീനസ് വില്യംസിന്റെ പ്രതികരണം
അങ്ങിനെ കുഞ്ഞു സെറീനയെത്തി; മറ്റൊരു ഗ്രാന്റ്സ്ലാം സ്വന്തമാക്കിയത് പോലെ ടെന്നീസ് ലോകം

ടെന്നീസ് ലോകം കാത്തിരുന്ന കുഞ്ഞ് ജനിച്ചു. സെറീന വില്യംസ് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതായാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കുഞ്ഞു സെറീന ജനിച്ചുവെന്ന വാര്‍ത്ത വന്നതിന് പിന്നാലെ ടെന്നീസ് ലോകത്ത് നിന്നും പുറത്തു നിന്നും ഒരു ഗ്രാന്റ്സ്ലാം കൂടി ജയിച്ചത് പോലുള്ള അഭിനന്ദനവും ആശംസയുമാണ് സെറീനയെ തേടിയെത്തുന്നത്. 

എന്നാല്‍ സെറീനയുടെ കുടുംബാംഗങ്ങളുടെ ഭാഗത്ത് നിന്നും കുഞ്ഞ് ജനിച്ചതുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണം ഒന്നും ഉണ്ടായിട്ടില്ല. സൂപ്പര്‍ എക്‌സൈറ്റഡ് എന്നായിരുന്നു സഹോദരിക്ക് കുഞ്ഞ് ജനിച്ചുവെന്ന വാര്‍ത്ത പറഞ്ഞപ്പോള്‍ വീനസ് വില്യംസിന്റെ പ്രതികരണം. യുഎസ് ഓപ്പണിന്റെ മൂന്നാം റൗണ്ട് മത്സരങ്ങള്‍ക്കായി കോര്‍ട്ടിലെത്തിയപ്പോഴായിരുന്നു സെറീനയ്ക്ക് കുഞ്ഞ് ജനിച്ചതിലുള്ള സന്തോഷം വീനസ് പങ്കുവെച്ചത്. 

എന്നാല്‍ മത്സര ശേഷം കുഞ്ഞിനെ സംബന്ധിച്ചുയര്‍ന്ന ചോദ്യങ്ങളില്‍ നിന്നും വീനസ് ഒഴിഞ്ഞുമാറി. ഫ്‌ലോറിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെലിവിഷന്‍ ചാനലാണ് 3.9 കിലോ ഭാരമായി സെറീനയ്ക്ക കുഞ്ഞ് ജനിച്ചെന്ന വാര്‍ത്ത പുറത്തുവിട്ടത്. 

23 വനിതാ ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കിയ സെറീന, ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കുഞ്ഞു സെറിനയേയും ഒളിപ്പിച്ചുവെച്ചായിരുന്നു ശക്തമായ തിരിച്ചുവരവിലൂടെ കിരീടം നേടിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com