ബെല്‍ജിയത്തിനു വേണ്ടി ഗോള്‍ നേടിയ റൊമേലു ലുക്കാക്കുവിന്റെ ആഘോഷം.
ബെല്‍ജിയത്തിനു വേണ്ടി ഗോള്‍ നേടിയ റൊമേലു ലുക്കാക്കുവിന്റെ ആഘോഷം.

ലോകകപ്പ് യോഗ്യത: യൂറോപ്പില്‍ നിന്ന് ബെല്‍ജിയം ടിക്കറ്റുറപ്പിച്ചു; പ്രതീക്ഷ വിടാതെ ഹോളണ്ട്; ഫ്രാന്‍സിനു സമനില; പോര്‍ച്ചുഗല്‍ ജയിച്ചു

74ാമത് മിനുട്ടില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം റൊമേലു ലുക്കാക്കുവിന്റെ ഹെഡര്‍ ഗോള്‍ അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ലോകകപ്പിന് ബെല്‍ജിയത്തിനു ടിക്കറ്റുറപ്പിച്ചു. ഗ്രൂപ്പ് എച്ചില്‍ ഗ്രീസിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ബെല്‍ജിയം തോല്‍പ്പിച്ചത്. 

വിരസമായ ആദ്യ പകുതിക്കു ശേഷം രണ്ടാം പകുതിയില്‍ യാന്‍ വെര്‍ട്ടോങനാണ് ബെല്‍ജിയത്തിന്റെ ആദ്യ ഗോള്‍ നേടിയത്. സെക്കയിലൂടെ ഗോള്‍ മടക്കിയ ഗ്രീസ് കളിയിലേക്കു തിരിച്ചു വരാന്‍ നോക്കിയെങ്കിലും ലുക്കാക്കുവിന്റെ ഹെഡര്‍ ബെല്‍ജിയത്തെ യോഗ്യതയിലേക്കു നയിച്ചു. യുവേഫ ടീമുകള്‍ക്കിടയില്‍ ആദ്യം യോഗ്യത നേടുന്ന ടീമായി ഇതോടെ ബെല്‍ജിയം.

ഫ്രഞ്ച് സ്‌ട്രൈക്കര്‍ അന്റോണിയോ ഗ്രീന്‍സ്മാന്റെ നിരാശ.
ഫ്രഞ്ച് സ്‌ട്രൈക്കര്‍ അന്റോണിയോ ഗ്രീന്‍സ്മാന്റെ നിരാശ.

അതേസമയം, ഹോളണ്ടിനെ നാലു ഗോളുകള്‍ക്കു തുരത്തിയ ഫ്രാന്‍സിനെ ലെക്‌സംബര്‍ഗ് ഗോള്‍രഹിത സമനിലയില്‍ കുരുക്കി. ഫ്രാന്‍സിന്റെ യോഗ്യതാ പ്രതീക്ഷയ്ക്കു ഇതോടെ മങ്ങലേറ്റു. ലോക റാങ്കിങ്ങില്‍ ഫ്രാന്‍സിനേക്കാളും 126 റാങ്ക് താഴെ നില്‍ക്കുന്ന ലക്‌സംബര്‍ഗിന്റെ പ്രതിരോധത്തെ ഭേദിക്കാന്‍ താരസമ്പന്നമായ ഫ്രഞ്ച് പടയ്ക്കു സാധിച്ചില്ല. 

ഹംഗറിക്കെതിരായ മത്സരത്തില്‍ ഗോള്‍ ആഘോഷിക്കുന്ന സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.
ഹംഗറിക്കെതിരായ മത്സരത്തില്‍ ഗോള്‍ ആഘോഷിക്കുന്ന സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.

ഹംഗറിയെ ഒരു ഗോളിനു തോല്‍പ്പിച്ചു പോര്‍ച്ചുഗല്‍ റഷ്യ ലോകകപ്പിലേക്കുള്ള സാധ്യത സജീവമാക്കി. ക്രിസ്റ്റിയാനോ റൊണാള്‍ഡോ നല്‍കിയ ക്രോസില്‍ ആന്ദ്രെ സില്‍വയാണ് പോര്‍ച്ചുഗലിനു വേണ്ടി ലക്ഷ്യം കണ്ടത്. അതേസമയം, ഇതേ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തുള്ള സ്വിറ്റ്‌സര്‍ലന്റ് ലാത്വിയയെ മൂന്നു ഗോളുകള്‍ക്കു മുക്കി. യോഗ്യതാ റൗണ്ടില്‍ അവസാന മത്സരം പോര്‍ച്ചുഗലും സ്വിറ്റ്‌സര്‍ലന്റും തമ്മിലാണ്. നിലവില്‍ രണ്ടാം സ്ഥാനത്തുള്ള  പോര്‍ച്ചുഗലിനേക്കാള്‍ മൂന്നു പോയിന്റ് മുന്നിലാണ് സ്വിസ് പട.

ഹോളണ്ടിനു വേണ്ടി ഗോള്‍ നേടിയ ആര്യന്‍ റോബന്റെ ആഘോഷം.
ഹോളണ്ടിനു വേണ്ടി ഗോള്‍ നേടിയ ആര്യന്‍ റോബന്റെ ആഘോഷം.

ബള്‍ഗേറിയയെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കു തോല്‍പ്പിച്ച് ഹോളണ്ടും പ്രതീക്ഷ സജീവമാക്കി. കൊസോവയെ തോല്‍പ്പിച്ച ക്രൊയേഷ്യയാണ് ഗ്രൂപ്പ് ഐയില്‍ മുന്നില്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com