കോഹ് ലിയെ ഞങ്ങള്‍ നിശബ്ദനാക്കും; കളിക്കുമുന്നേ കോഹ് ലിയെ ലക്ഷ്യം വെച്ച് ഓസ്‌ട്രേലിയന്‍ നായകന്‍

ഏകദിന പരമ്പരയില്‍ കോഹ് ലിയെ പരമാവധി നിശബ്ദനാക്കാന്‍ ഞങ്ങള്‍ക്ക് കഴിയും
കോഹ് ലിയെ ഞങ്ങള്‍ നിശബ്ദനാക്കും; കളിക്കുമുന്നേ കോഹ് ലിയെ ലക്ഷ്യം വെച്ച് ഓസ്‌ട്രേലിയന്‍ നായകന്‍

മത്സരം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ കോഹ് ലിയെയാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് വ്യക്തമാക്കി കഴിഞ്ഞു ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത്. കോഹ് ലിയെ നിശബ്ദനാക്കിയാല്‍ ഞങ്ങള്‍ വിജയിച്ചുവെന്ന് സ്മിത്ത് പറയുന്നു. 

രണ്ട് സെഞ്ചുറിയും ഒരു അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടെ ശ്രീലങ്കയ്‌ക്കെതിരായ അഞ്ച് ഏകദിനങ്ങളുടെ പരമ്പരയിലെ റണ്‍വേട്ടയില്‍ മുന്നില്‍ കോഹ് ലിയായിരുന്നു. 330 റണ്‍സായിരുന്നു കോഹ് ലി അടിച്ചുകൂട്ടിയത്. ഏകദിന പരമ്പരയ്ക്കായി ഇന്ത്യയിലിറങ്ങുന്ന ഓസ്‌ട്രേലിയന്‍ ടീമിന് പ്രധാന വെല്ലുവിളി ഉയര്‍ത്തുക മിന്നും ഫോമിലുള്ള കോഹ് ലി തന്നെയാകുമെന്ന് വ്യക്തം. കോഹ് ലിയെ തന്നെയാണ് ലക്ഷ്യം എന്ന് സ്മിത്ത് പറയുന്നതോടെ കാര്യങ്ങള്‍ വ്യക്തം. 

കോഹ് ലിയുമായുള്ള അകല്‍ച്ച കാര്യമാക്കുന്നില്ല, മികച്ച കളിക്കാരനും, റെക്കോര്‍ഡുകള്‍ക്ക് ഉടമയുമാണ് കോഹ് ലി. എന്നാല്‍ ഏകദിന പരമ്പരയില്‍ കോഹ് ലിയെ പരമാവധി നിശബ്ദനാക്കാന്‍ ഞങ്ങള്‍ക്ക് കഴിയും. അങ്ങിനെ സംഭവിച്ചാല്‍ പരമ്പരയില്‍ വിജയം ഞങ്ങള്‍ക്കായിരിക്കുമെന്നും സ്മിത്ത് പറയുന്നു. 

ഈ വര്‍ഷം ആദ്യം ടെസ്റ്റ് പരമ്പര കളിക്കുന്നതിനായി ഓസ്‌ട്രേലിയന്‍ ടീം ഇന്ത്യയിലേത്തിയിരുന്നു. എന്നാല്‍ ബാംഗ്ലൂര്‍ ടെസ്റ്റിലുണ്ടായ വിവാദങ്ങള്‍ ഇരുടീമുകളേയും ശത്രിക്കളാക്കി. ഡിആര്‍എസിനായി ഡ്രസ്സിങ് റൂമിലേക്ക് നോക്കി നിര്‍ദേശം ആരാഞ്ഞ സ്മിത്തിന്റെ നടപടിക്കെതിരെ കോഹ് ലി മുന്നോട്ടു വരികയായിരുന്നു. എന്നാല്‍ ഇത്തവണ വിവാദങ്ങള്‍ ഉണ്ടാകില്ലെന്ന് ഓസ്‌ട്രേലിയന്‍ നായകന്‍ പറയുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com