ഇതാണ് മറുപടി; സദാചാര പൊലീസുകാരെ എങ്ങനെ ബൗണ്ടറി കടത്തണമെന്ന് മിതാലിക്കറിയാം
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th September 2017 10:52 AM |
Last Updated: 13th September 2017 05:16 PM | A+A A- |

സദാചാര പൊലീസുകാരുടെ ട്രോളുകളെ തൂക്കിയെടുത്ത് ബൗണ്ടറിയിലേക്ക് പറത്തേണ്ടത് എങ്ങനെയെന്ന് മിതാലിക്കറിയാം. അല്ലെങ്കില്‍ ഈ മറുപടി നോക്കൂ. രണ്ടു ദിവസം മുമ്പ് ഒരു ചിത്രം ട്വീറ്റ് ചെയ്തതിന് വിമര്‍ശനവുമായി വന്ന സദാചാര ആങ്ങളമാര്‍ക്ക് ചിത്രങ്ങളുടെ ഒരു പരമ്പര ട്വീറ്റ് ചെയ്തുകൊണ്ടാണ് മിതാലി മറുപടി പറഞ്ഞത്. മറ്റു വിശദീകരണങ്ങളൊന്നുമില്ല, ഈ ചിത്രങ്ങള്‍ തന്നെയാണ് മറുപടി.
You were born to build, strap on your toolkit! #tb #prevent #InternationalMarketAssessmentIndiaPvtLtd #InsightBeyondInformation #Bhutan pic.twitter.com/nsOrQ1O0vP
— Mithali Raj (@M_Raj03) September 12, 2017
Life is about #Balance.
— Mithali Raj (@M_Raj03) September 12, 2017
Be content but never stop improving yourself!#TuesdayThoughts #ThrowbackTuesday pic.twitter.com/b7AAIaLkTT
ക്ലീവേജും കൈകളും കാണുന്ന വസ്ത്രം ധരിച്ച് സുഹൃത്തുക്കള്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ ട്വീറ്റ് ചെയ്തതിനാണ് മിതാലിയെ ആളുകള്‍ വിമര്‍ശനം കൊണ്ടു മൂടിയത്. ഫോട്ടോഷൂട്ടിന് ശേഷം കൂട്ടുകാരികളോടൊപ്പം നില്‍ക്കുന്ന ചിത്രമാണ് മിതാലി പോസ്റ്റ് ചെയ്തത്. ചിത്രം പ്രത്യക്ഷപ്പെട്ടത് മുതല്‍ അധിക്ഷേപിക്കുന്ന തരത്തിലുള്ള കമന്റുകളും വന്നുതുടങ്ങി. ചിത്രം ഡിലീറ്റ് ചെയ്യൂ എന്നും ആളുകള്‍ നിങ്ങളെ മാതൃകയായി കാണുന്നുണ്ടെന്നും ഈ രീതിയില്‍ വസ്ത്രം ധരിച്ചാല്‍ അത് ഇല്ലാതാവുമെന്നുമായിരുന്നു ഒരാളുടെ ട്വീറ്റ്. നിങ്ങള്‍ സിനിമാനടിയല്ലെന്നും ക്രിക്കറ്റ് താരമാണെന്നും പിന്നെന്തിനാണ് ഇത്ര ഗ്ലാമറസാവുന്നതെന്നുമായിരുന്നു മറ്റൊരാളുടെ ട്വീറ്റ്. മിതാലിയുടെ ചിത്രങ്ങള്‍ കണ്ട് കുരുപൊട്ടിയ വിദ്വേഷകര്‍ നിങ്ങളൊരു പോണ്‍ സ്റ്റാറാണോ എന്നുവരെ ചോദിക്കുന്നുണ്ട്.
#tb #PostShootSelfie #funtimes #girlstakeover pic.twitter.com/p5LSXLYwmA
— Mithali Raj (@M_Raj03) September 6, 2017