മെസിക്കെന്താ എന്തും ആവാമെന്നാണോ? ക്രിസ്റ്റിയാനോയെ വിലക്കിയത് ഓര്‍മയില്ലേ?

മെസിക്കെന്താ എന്തും ആവാമെന്നാണോ? ക്രിസ്റ്റിയാനോയെ വിലക്കിയത് ഓര്‍മയില്ലേ?

ക്രിസ്റ്റിയാനോയ്ക്ക് വിലക്കും ചുവപ്പു കാര്‍ഡും ശിക്ഷ വിധിച്ചപ്പോള്‍ മെസിക്ക് മഞ്ഞക്കാര്‍ഡ് മാത്രം

മിന്നുന്ന പ്രകടനമാണ് നൗക്യാംപില്‍ മെസി പുറത്തെടുത്തത്. യുവന്റസിനെതിരെ രണ്ടു തകര്‍പ്പന്‍ ഗോളുകള്‍. അവയുടെ ചിറകിലേറിയാണ് ബാഴ്‌സ മൂന്നു ഗോളിന്റെ ജയത്തോടെ ലീഗ് സീസണു തുടക്കമിട്ടത്. അതെല്ലാം സമ്മതിക്കുമ്പോഴും എന്തോ കുഴപ്പമില്ലേയെന്നാണ് സോക്കര്‍ പ്രേമികള്‍ ചോദിക്കുന്നത്. രണ്ടാം പകുതിയുടെ തുടക്കത്തിലെ റഫറിയുമായുള്ള ആ കശപിശ, പിന്നെ പിന്നില്‍ നിന്നുള്ള  ആ കൈവയ്ക്കല്‍. അതില്‍ എന്തോ കുഴപ്പമുണ്ട്. അങ്ങനെയൊരു കുഴപ്പത്തിനാണ് ക്രിസ്റ്റിയാനോ അഞ്ചു മത്സരം പുറത്തിരിക്കേണ്ട സാഹചര്യമുണ്ടായത്. അപ്പോള്‍പ്പിന്നെ മെസിക്ക് എന്തും ആവാമെന്നാണോ?

ബാഴ്‌സ-യുവന്റസ് മത്സരം കഴിഞ്ഞ് സമൂഹ മാധ്യമങ്ങളില്‍ ചൂടേറിയ ചര്‍ച്ച മെസിയും റഫറിയുമായുള്ള ആ തര്‍ക്കമാണ്. യാനിക്കിനെ പൂട്ടാനുള്ള ശ്രമത്തിനിടെയാണ് റഫറി ഡാമിര്‍ സ്‌കോമിന മെസിക്കെതിരെ ഫൗള്‍ വിളിച്ചത്. ഇതിനെ മെസിയും കൂട്ടരും ചലഞ്ച് ചെയ്ത്. എന്നിട്ടും അരിശം തീരാതെ റഫറിയെ പിന്നാലെ ചെന്ന് പിന്നിലൂടെ തോളത്തു കൈയിട്ട് സംസാരിക്കുകയായിരുന്നു മെസി. ഇതിനെതിരെ എന്താണ് നടപടിയില്ലാത്തത് എന്നാണ് ട്വിറ്ററിലെ സോക്കര്‍ ആരാധകരുടെ ചോദ്യം.

കളിക്കാര്‍ റഫറിയുടെ ദേഹത്തു തൊട്ടാല്‍ കടുത്തതാണ് കാല്‍പ്പന്തുകളിയില്‍ ശിക്ഷ. അടുത്തിടെ അതിന്റെ ചൂടറിഞ്ഞത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്. സ്പാനിഷ് സൂപ്പര്‍ കപ്പില്‍ ബാഴ്‌സയ്‌ക്കെതിരായ മത്സരത്തില്‍ റഫറി റിക്കാര്‍ഡോ ബര്‍ഗോസിന്റെ ശരീരത്തു സ്പര്‍ശിച്ച ക്രിസ്റ്റിക്ക് അഞ്ചു മത്സരത്തിലെ വിലക്കാണ് ശിക്ഷ വന്നത്.

ക്രിസ്റ്റിയാനോയ്ക്ക് വിലക്കും ചുവപ്പു കാര്‍ഡും ശിക്ഷ വിധിച്ചപ്പോള്‍ മെസിക്ക് മഞ്ഞക്കാര്‍ഡ് മാത്രം. ഇതു ചൂണ്ടിക്കാട്ടിയാണ് ട്വിറ്ററാറ്റി ചോദിക്കുന്നത്, മെസിക്കെന്താ കൊമ്പുണ്ടോ? 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com