ഇന്ത്യന്‍ നായിക തിരക്കിലാണ്; ജെഎഫ്ഡബ്ല്യുവിന്റെ കവറില്‍ മിതാലി നിറയും, ഫോട്ടോഷൂട്ട് വീഡിയോ
By സമകാലിക മലയാളം ഡെസ്‌ക് | Published: 14th September 2017 04:11 PM |
Last Updated: 14th September 2017 06:41 PM | A+A A- |

പത്താം വര്‍ഷത്തിലേക്ക് കടക്കുന്ന ജെഎഫ്ഡബ്ല്യു മാഗസിന്റെ കവര്‍ ഫോട്ടോയില്‍ നിറയുന്നത് ആരായിരിക്കും? ജസ്റ്റ് ഫോര്‍ വിമണ്‍സ് എന്ന് നിലപാടുറപ്പിച്ച് വിപണിയിലെത്തുന്ന ജെഎഫ്ഡബ്ല്യുവിന്റെ പത്താം വര്‍ഷം ആഘോഷിക്കുമ്പോള്‍ കവര്‍ പേജില്‍ പ്രത്യക്ഷപ്പെടേണ്ടത് കരുത്തുറ്റ വനിത തന്നെയാകണം.
ആരും വില കൊടുക്കാതിരുന്ന ഒരു ടീമിനെ ലോക കപ്പ് ഫൈനലില്‍ വരെ എത്തിച്ച് പെണ്‍ പോരാട്ടത്തിന്റെ വീര്യം കാട്ടിക്കൊടുത്ത ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം നായിക മിതാലി രാജിനെ തന്നെയാണ് ജെഎഫ്ഡബ്ല്യു ഒരു ദശകം പിന്നിടുന്ന തങ്ങളുടെ ചരിത്ര നിമിഷത്തില്‍ മുന്നില്‍ നിര്‍ത്തുന്നത്.
ജെഎഫ്ഡബ്ല്യുവിനായുള്ള മിതാലിയുടെ ഫോട്ടോഷൂട്ടിന്റെ വീഡിയോയും ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. ഇത് രണ്ടാം തവണയാണ് മിതാലി ജെഎഫ്ഡബ്ല്യുവിന്റെ കവര്‍ പേജില്‍ വരുന്നത്. ആരാധകര്‍ കേള്‍ക്കാന്‍ ആഗ്രഹിച്ച ചില ചോദ്യങ്ങള്‍ക്കുള്ള മറുപടിയും മിതാലി ഈ ഫോട്ടോഷൂട്ട് വീഡിയോയിലൂടെ നല്‍കുന്നുണ്ട്.
കളിക്കാന്‍ ഏറെ ഇഷ്ടം കവര്‍ ഡ്രൈവാണ്. ക്രിക്കറ്റ് ആദ്യം ഹോബിയായിരുന്നു, പിന്നെയത് പ്രൊഫഷനാണ്. ക്രിക്കറ്റ് കഴിഞ്ഞാല്‍ ഏറെ ഇഷ്ടം വായിക്കാനാണെന്നും മിതാലി പറയുന്നു.