നെയ്മറിന്റെ റെക്കോര്‍ഡ് ട്രാന്‍സ്ഫര്‍ വില മറികടക്കുക മെസിയോ റൊണാള്‍ഡോയോ അല്ല; അത് ടോട്ടന്‍ഹാം മധ്യനിരക്കാരനാകും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th September 2017 02:39 PM  |  

Last Updated: 14th September 2017 06:52 PM  |   A+A-   |  

delle

1675.75 കോടിയെന്ന, ഫുട്‌ബോള്‍ ലോകം അന്നേ വരെ കേള്‍ക്കാത്ത സ്വപ്‌ന വിലയ്ക്കായിരുന്നു നെയ്മര്‍ പിഎസ്ജിയിലേക്ക് ചേക്കേറിയത്. എന്നാല്‍ അടുത്ത സീസണലിലെ ട്രാന്‍സ്ഫര്‍ വിപണിയില്‍ നെയ്മര്‍ തീര്‍ത്ത റെക്കോര്‍ഡ് മറികടക്കുമെന്നാണ് ഫുട്‌ബോള്‍ ട്രാന്‍സര്‍ വിപണിയിലെ വിദഗ്ധര്‍ പറയുന്നത്. 

ആരായിരിക്കും നെയ്മറിന്റെ റെക്കോര്‍ഡ് മറികടക്കുക? മെസി, റൊണാള്‍ഡോ എന്നീ വമ്പന്മാരല്ല ആ റെക്കോര്‍ഡ് മറികടക്കാന്‍ പോകുന്നത്. ടോട്ടന്‍ഹാം മധ്യനിരക്കാരനായ ഡെലെ അലിക്ക് വേണ്ടിയായിരിക്കും അടുത്ത സീസണില്‍ ഏറ്റവും ഉയര്‍ന്ന തുക വാഗ്ദാനം ചെയ്യുക എന്നാണ് വിദഗ്ദര്‍ പറയുന്നത്. 

ഈ സീസണിലെ ഡെലെയുടെ പ്രകടനമായിരിക്കും ഇതില്‍ നിര്‍ണായകമാവുക. ക്ലബുകളേയും രാജ്യങ്ങളേയും ഡെലെയ്ക്ക് ഈ സീസണിലെ തന്റെ പ്രകടനത്തോടെ തൃപ്തിപ്പെടുത്താനായാല്‍ അടുത്ത സീസണില്‍ സ്വപ്‌ന വിലയിലേക്ക് ഡെലെ ഉയരും. 

ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോറ് സ്‌പോര്‍ട്‌സ് സ്റ്റഡീസിലെ തലവനായ റാഫേലെ പോളിയാണ് നെയ്മറിന്റെ പിഎസ്ജിയിലേക്കുള്ള റെക്കോര്‍ഡിന് അല്‍പായുസ് മാത്രമായിരിക്കും ഉണ്ടാവുക എന്ന് പ്രവചിക്കുന്നത്. ടോട്ടന്‍ഹാമിന് വേണ്ടി ആഭ്യന്തര ലീഗ് മത്സരങ്ങളിലും, ചാമ്പ്യന്‍സ് ലീഗിലും, ഇംഗ്ലണ്ടിനായി അടുത്ത വര്‍ഷം നടക്കുന്ന ലോക കപ്പിലും ഡെലെയ്ക്ക് തിളങ്ങാനായാല്‍ മറ്റൊരു അത്ഭുതം ട്രാന്‍സ്ഫര്‍ വിപണിയില്‍ സംഭവിക്കും.