ഓസീസിനെതിരെ ഹാര്‍ദിക് ധരിച്ചത് മുംബൈയുടെ ഗ്ലൗസ്; അന്ധവിശ്വാസം പിടിമുറുക്കിയതാണോ?

ഹര്‍ദിക് പാണ്ഡ്യയ്ക്കും അങ്ങിനെയൊരു അന്ധവിശ്വാസം ഉണ്ടെന്നാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ സംസാരം
ഓസീസിനെതിരെ ഹാര്‍ദിക് ധരിച്ചത് മുംബൈയുടെ ഗ്ലൗസ്; അന്ധവിശ്വാസം പിടിമുറുക്കിയതാണോ?

കഴിവും, കഠിനാധ്വാനവും കയ്മുതലാക്കി ഉയരുന്നവരാണെങ്കിലും അന്ധവിശ്വാസവും ചില കായിക താരങ്ങളെ പിടികൂടിയിട്ടുണ്ടാകും. ജേഴ്‌സി നമ്പര്‍ വരെ ഇങ്ങനെയുള്ള വിശ്വാസങ്ങളെ കൂട്ടുപിടിച്ചാണ് പലരും തിരഞ്ഞെടുക്കുന്നതും. ഇന്ത്യയുടെ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയ്ക്കും അങ്ങിനെയൊരു അന്ധവിശ്വാസം ഉണ്ടെന്നാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ സംസാരം. 

ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ഏകദിനം കഴിഞ്ഞതിന് പിന്നാലെയായിരുന്നു പാണ്ഡ്യയുടെ അന്ധവിശ്വാസം ചര്‍ച്ചയായത്. ഇന്ത്യ ബാറ്റിങ് തകര്‍ച്ചയെ നേരിട്ട സമയത്ത് ക്രീസിലെത്തിയ ഹര്‍ദിക്ക് മുംബൈ ഇന്ത്യന്‍സിന്റെ ഗ്ലൗസായിരുന്നു കയ്യില്‍ അണിഞ്ഞത്. 66 പന്തില്‍ നിന്നും 83 റണ്‍സ് അടിച്ചുകൂട്ടി ഭേദപ്പെട്ട സ്‌കോറിലേക്ക് ടീമിനെ എത്തിച്ചത് പാണ്ഡ്യയുടെ പ്രകടനമായിരുന്നു. 

ബാറ്റുകൊണ്ട് മിന്നും പ്രകടനം നടത്തിയതിന് പുറമെ രണ്ട് വിക്കറ്റും വീഴ്ത്തി ഹര്‍ദിക് ആദ്യ എകദിന ജയം നേടുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. ഹര്‍ദ്ദിക്കിന്റെ ഭാഗ്യ ഗ്ലൗസായത് കൊണ്ടാണ് ടീം മികച്ച പ്രകടനം ആവശ്യപ്പെടുന്ന സമയത്ത് ഹര്‍ദിക് അത് അണിഞ്ഞെത്തിയതെന്നാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന സംസാരം. 

ഹര്‍ദിക് ക്രീസിലെത്തിയതിന് പിന്നാലെ ചെന്നൈ സൂപ്പര്‍ കിങ്‌സായിരുന്നു ഗ്ലൗസ് ചൂണ്ടിക്കാട്ടി ട്വീറ്റ് ചെയ്തത്. 

പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിന്റെ ഗ്ലൗസണിഞ്ഞിരിക്കുന്നു, ധോനി ചെപ്പോക്കില്‍ തിരിച്ചെത്തിയിരിക്കുന്നു, ഇരുവരും കളിക്കുന്നത് ബിസിസിഐയ്ക്ക് വേണ്ടി. നാനാത്വത്തില്‍ ഏകത്വം എന്നായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിന്റെ ട്വീറ്റ്. 

ഞായറാഴ്ചത്തെ ജയത്തോടെ അഞ്ച് ഏകദിനങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം 2 ഓവറില്‍ 164 റണ്‍സായി ഓസീസിന്റെ വിജയ ലക്ഷ്യം മാറ്റിയെങ്കിലും ബൂമ്രയും, ബുവനേശ്വര്‍ കുമാറും തുടക്കത്തില്‍ തന്നെ ഓസീസ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയതോടെ ജയം ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com