ശ്രീശാന്തിന്റെ വിലക്ക് നീക്കിയതിനെതിരെ ബിസിസിഐ ഹര്‍ജി നല്‍കി

ശ്രീശാന്തിന്റെ ആജീവാനന്ത് വിലക്ക് നീക്കിയതിനെതിരെ ബിസിസിഐ ഹര്‍ജി നല്‍കി. ഹൈക്കോടതിയിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്
ശ്രീശാന്തിന്റെ വിലക്ക് നീക്കിയതിനെതിരെ ബിസിസിഐ ഹര്‍ജി നല്‍കി

ശ്രീശാന്തിന്റെ ആജീവാനന്ത് വിലക്ക് നീക്കിയതിനെതിരെ ബിസിസിഐ ഹര്‍ജി നല്‍കി. ഹൈക്കോടതിയിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ശ്രീശാന്തിന് അനുകൂലമായ വിധി വന്നതിന് പിന്നാലെ സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ബിസിസിഐ വ്യക്തമാക്കിയിരുന്നു

ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് ഹൈക്കോടതി റദ്ദാക്കിയിരുന്നു. മതിയായ തെളിവില്ലാതെയാണ് അച്ചടക്ക നടപടി സ്വീകരിച്ചതെന്നു വിലയിരുത്തിയാണ് സിംഗിള്‍ബെഞ്ചിന്റെ ഉത്തരവ്. വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെ ശ്രീശാന്ത് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ തീരുമാനം.

രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന ശ്രീശാന്ത് കിംഗ്‌സ് ഇലവന്‍ പഞ്ചാബുമായി നടന്ന മത്സരത്തില്‍ വാതുവെച്ചുവെന്ന് ആരോപിച്ചായിരുന്നു നടപടി. 2013 മേയ് 16 ന് ശ്രീശാന്തിനെ അറസ്റ്റ് ചെയ്തു. 2013 ഒക്ടോബര്‍ പത്തിനാണ് ബിസിസിഐ വിലക്ക് ഏര്‍പ്പെടുത്തിയത്. രാജസ്ഥാന്‍ റോയല്‍സും പഞ്ചാബ് കിംഗ്‌സ് ഇലവനും തമ്മിലുള്ള മത്സരത്തില്‍ തന്റെ ഒരോവറില്‍ 14 റണ്‍സിനുമേല്‍ വഴങ്ങുമെന്ന് ശ്രീശാന്ത് വാതുവെപ്പ് സംഘവുമായി ധാരണയുണ്ടാക്കിയെന്നും പത്തു ലക്ഷം രൂപയാണ് ഇതിനു വാങ്ങിയതെന്നുമായിരുന്നു കേസ്. ഏത് ഓവറിലാണ് റണ്‍സ് വഴങ്ങുന്നതെന്ന് അറിയിക്കാന്‍ പാന്റ്‌സിന്റെ പോക്കറ്റില്‍ ടവല്‍ തിരുകി വെക്കും എന്ന് ധാരണയുണ്ടാക്കിയെന്നാണ് കുറ്റപത്രത്തില്‍ വ്യക്തമാക്കിയത്. ഇതു തന്നെയാണ് ബിസിസിഐയും പരിഗണിച്ചത്.കേസില്‍ പട്യാല അഡി. സെഷന്‍സ് കോടതി ശ്രീശാന്തിനെ കുറ്റ വിമുക്തനാക്കിയെങ്കിലും ബിസിസിഐ വിലക്ക് നീക്കിയില്ല. തുടര്‍ന്നായിരുന്നു ശ്രീശാന്ത് ഹൈക്കോടതിയെ സമീപിച്ചത്
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com