ഇന്ത്യയ്ക്ക് ജയിക്കാന്‍ മഴ വേണം; ഓസ്‌ട്രേലിയന്‍ മുന്‍ താരത്തിന് ഇന്ത്യന്‍ ആരാധകരുടെ പൊങ്കാല

ഓസ്‌ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരം ഡീന്‍ ജോണ്‍സിന്റെ ഈ പരിഹാസത്തിന് എതിരെ പൊങ്കാലയിടുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍
ഇന്ത്യയ്ക്ക് ജയിക്കാന്‍ മഴ വേണം; ഓസ്‌ട്രേലിയന്‍ മുന്‍ താരത്തിന് ഇന്ത്യന്‍ ആരാധകരുടെ പൊങ്കാല

ജയിക്കാന്‍ ഇന്ത്യയ്ക്ക മഴ വേണം. ഓസ്‌ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരം ഡീന്‍ ജോണ്‍സിന്റെ ഈ പരിഹാസത്തിന് എതിരെ പൊങ്കാലയിടുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍. 

മഴ തടസപ്പെടുത്തിയ ആദ്യ ഏകദിനത്തില്‍ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരമായിരുന്നു ഇന്ത്യയുടെ വിജയം. 21 ഓവറില്‍ 164 റണ്‍സ് എന്ന വിജയലക്ഷ്യം മുന്നോട്ടുവെച്ചത് ടീമിന് വിനയായെന്ന് ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് പറഞ്ഞിരുന്നു. ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിജയലക്ഷ്യം പുനഃക്രമീകരിച്ചപ്പോള്‍ ഓവറില്‍ എട്ട് റണ്‍സ് എടുക്കണമെന്ന അവസ്ഥയുണ്ടായി. 

നല്ല ബൗണ്‍സും പേസും ലഭിക്കുന്ന ഫാസ്റ്റ് ബൗളേഴ്‌സിനെ സഹായിക്കുന്ന പിച്ചില്‍ എട്ട് റണ്‍സ് ഓവറില്‍ നേടുക എന്നത് ബുദ്ധിമുട്ടായിരുന്നു എന്നും സ്മിത്ത് ചൂണ്ടിക്കാട്ടിയിരുന്നു. സ്മിത്തിന്റെ നിലപാടിനെ അനുകൂലിച്ചായിരുന്നു ഡീന്‍ ജോണ്‍സിന്റെ പ്രതികരണം. 

ഇന്ത്യയ്ക്ക് ജയിക്കാന്‍ മഴ വേണം. രണ്ടാം ഏകദിനത്തിലും അത് കൊണ്ടുവരു എന്നായിരുന്നു അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്. എന്നാല്‍ തമാശയെ അതിന്റെ രീതിയില്‍ സ്വീകരിക്കാന്‍ ഇന്ത്യന്‍ ആരാധകര്‍ തയ്യാറായില്ല. 

നിങ്ങളുടെ ബാലിശമായ വാദങ്ങള്‍ മാറ്റു. ഇത് അന്താരാഷ്ട്ര ക്രിക്കറ്റ് ആണെന്നാണ് ചിലര്‍ മുന്‍ ഓസ്‌ട്രേലിയന്‍ താരത്തെ പഠിപ്പിക്കുന്നത്. ദഹനക്കുറവിന് വിദഗ്ധരില്‍ നിന്നും അഭിപ്രായം തേടണമെന്നാണ് ഡീന്‍ ജോന്‍സിന് ലഭിച്ച മറ്റൊരു അധിക്ഷേപകരമായ കമന്റ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com