ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തിന്റെ തലേന്ന് ഇന്ത്യന്‍ ടീമില്‍ ആഘോഷമാണ്. പരമ്പര പിടിക്കാന്‍ ജയം ലക്ഷ്യമിട്ടിറങ്ങുന്നതിന് മുന്‍പ് മനീഷ് പാണ്ഡേയുടെ ജന്മദിനമാണ് ഇന്ത്യന്‍ ടീം ആഘോഷമാക്കിയത്.
സാധാരണ ബെര്‍ത്ത്ഡേ ബോയിയാണ് ആഘോഷ സമയം താരമാകുന്നതെങ്കില് ഇവിടെ താരമായത് മഹേന്ദ്ര സിങ് ധോനി തന്നെയാണ്. പാണ്ഡേയുടെ ദേഹത്ത് കേക്കും മുട്ടയുമെല്ലാം കൊണ്ട് മറ്റ് താരങ്ങള്‍ കലാപരിപാടി നടത്തുമ്പോഴുള്ള ധോനിയുടെ റിയാക്ഷന്‍സാണ് കൗതുകമുണര്‍ത്തുന്നത്.
സെപ്തംബര്‍ 10നായിരുന്നു പാണ്ഡേയുടെ ജന്മദിനം. കേക്ക് മുറിച്ചതിന് ശേഷം ആക്രമണം നേരിടുന്നതിനായി ധോനി പിടിച്ചു നിര്‍ത്തിക്കൊടുക്കുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ