മഞ്ഞപ്പടയുടെ പ്രതിരോധ കോട്ട തകര്‍ക്കാന്‍ പതിനെട്ടടവ് പയറ്റിയാലും ഒരു രക്ഷയുമുണ്ടാകില്ല

സീസണിലെ മികച്ച മുന്നേറ്റ നിര ബ്ലാസ്‌റ്റേഴ്‌സിന്റേതാണെന്ന് വിലയിരുത്തല്‍ ഉയരുന്നതിനിടെ മികച്ച പ്രതിരോധ നിരയും മഞ്ഞപ്പടയുടെ തന്നെയാണെന്ന് ഏവരും സമ്മതിക്കുന്നു
മഞ്ഞപ്പടയുടെ പ്രതിരോധ കോട്ട തകര്‍ക്കാന്‍ പതിനെട്ടടവ് പയറ്റിയാലും ഒരു രക്ഷയുമുണ്ടാകില്ല

എതിര്‍ കാലുകളെ കബളിപ്പിച്ച് ഗോള്‍ വല കുലുക്കാന്‍ ശക്തരായ മുന്നേറ്റ നിരയാണ് ബ്ലാസ്‌റ്റേഴ്‌സിന്റേതെന്നതിന് ഒരു സംശയവും മഞ്ഞപ്പടയുടെ ആരാധകര്‍ക്കില്ല. മധ്യനിരയില്‍ ദിമിതര്‍ ബെര്‍ബറ്റോവ് വാഴുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധ നിര തീര്‍ക്കുന്ന കോട്ട കുലുക്കാന്‍ എതിര്‍ ടീമിലെ മുന്നേറ്റ നിരക്കാര്‍ വലയും. 

നാലാം സീസണിലെ മികച്ച മുന്നേറ്റ നിര ബ്ലാസ്‌റ്റേഴ്‌സിന്റേതാണെന്ന് വിലയിരുത്തല്‍ ഉയരുന്നതിനിടെ മികച്ച പ്രതിരോധ നിരയും മഞ്ഞപ്പടയുടെ തന്നെയാണെന്ന് ഏവരും സമ്മതിക്കുന്നു. മൂന്നാം സീസണിലെ ഫൈനലിസ്റ്റായ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ നിരയ്ക്ക് ഈ സീസണില്‍ മുന്‍തൂക്കം നല്‍കുന്നത് വെസ് ബ്രൗണിന്റെ കാലുകളാണ്. 

മുന്‍ മാഞ്ചസ്റ്റര്‍ സ്‌ട്രൈക്കര്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധ നിര കാക്കാന്‍ എത്തുന്നതിന് പുറമെ, നിലവില്‍ ഇന്ത്യയുടെ ബെസ്റ്റ് ഡിഫന്ററായ സന്ദേശ് ജിങ്കാനെ ടീമില്‍ നിലനിര്‍ത്തിയതോടെ ഗോള്‍ വഴങ്ങാന്‍ മഞ്ഞപ്പട ഉദ്ദേശിക്കുന്നില്ലെന്ന് എതിര്‍ ടീമുകള്‍ക്ക് വ്യക്തമാകുന്നു. 

വെസ് ബ്രൗണിനും ജിങ്കാനും പുറമെ റൈറ്റ് ബാക്കായി പരിചയസമ്പത്ത് നിറഞ്ഞ റിനോ ആന്റോയും, സാമുവല്‍ ഷദാപ്, പ്രിതം കുമാറും മഞ്ഞപ്പടയുടെ പ്രതിരോധ കോട്ട ശക്തമാക്കും. ലാല്‍റുത്തറ, ലാല്‍തകിമ എന്നി വളര്‍ന്നു വരുന്ന യുവ താരങ്ങളുടെ സാന്നിധ്യം പ്രതിരോധ നിരയ്ക്ക് നല്‍കുന്ന ഊര്‍ജം ചില്ലറയാകില്ല. 

ഇരുപത്തിനാലുകാരനായ സെര്‍ബിയന്‍ പ്രതിരോധ നിരക്കാരന്‍ നെമാന്‍ജയും കളിക്കളത്തില്‍ ഉരുക്കുകോട്ട തീര്‍ക്കുന്നതിന് ബ്ലാസ്‌റ്റേഴ്‌സിന് കരുത്താകും. 5-4-1 എന്ന ഫോര്‍മേഷനിലാണ് മ്യുലന്‍സ്റ്റീന്‍ ബ്ലാസ്‌റ്റേഴ്‌സിനെ കളത്തിലിറക്കുന്നതെങ്കില്‍ വെസ് ബ്രൗണ്ട്, നെമാന്‍ജ, ജിങ്കാന്‍ എന്നിവര്‍ സെന്‍ട്രല്‍ ഡിഫന്‍സില്‍ നിന്ന് എതിര്‍ താരങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തും. 

മുംബൈ സിറ്റി എഫ്‌സി

കടലാസിലെ കണക്കുകള്‍ പരിശോധിച്ചാല്‍ ബ്ലാസ്‌റ്റേഴ്‌സിന് ശേഷം ഐഎസ്എല്ലിലെ ശക്തമായ പ്രതിരോധ നിര മുംബൈ സിറ്റി എഫ്‌സിയുടേതാണ്. കഴിഞ്ഞ സീസണില്‍ മുംബൈയുടെ ഗോള്‍ വലയ്ക്ക് മുന്നില്‍ ശക്തമായ പ്രതിരോധം തീര്‍ത്ത ജെര്‍സന്‍ വീര, ലുസിയന്‍ ഗോയാന്‍ എന്നിവരെ ഈ സീസണിലും മുംബൈ ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്. 

ഈ രണ്ടു പേര്‍ക്കൊപ്പം പരിചയസമ്പത്തില്‍ മുന്നില്‍ നില്‍ക്കുന്ന മാര്‍സിയോ റൊസാരിയോ കൂടി വരുന്നതോടെ മുംബൈയുടെ പ്രതിരോധ നിരയുടെ ശക്തി കൂടുന്നു. ഇന്ത്യന്‍ ദേശീയ ടീമില്‍ കളിച്ച പരിചയവുമായി വരുന്ന രാജു ഗയ്ക്കവാദ്, മെഹ്‌റാജുദ്ദീന്‍ വാദൂ എന്നിവരുടെ സാന്നിധ്യവും മുംബൈയ്ക്ക് കരുത്താകും. 

ജംഷദ്പൂര്‍ എഫ്‌സി

ഐഎസ്എല്ലിലെ ആദ്യ സീസണ്‍ കളിക്കാനിറങ്ങുന്ന ജംഷദ്പൂര്‍ എഫ്‌സിക്കായി കരുത്തുറ്റ പ്രതിരോധ നിരയെയാണ് സ്റ്റീവ് കോപ്പല്‍ ഒരുക്കിയിരിക്കുന്നത്. അനസ് തന്നെയാണ് പ്രതിരോധ നിരയില്‍ അവരുടെ തുറുപ്പുചീട്ട്. അനസിനൊപ്പം ഐഎസ്എല്ലിലെ മികച്ച പ്രതിരോധ നിരക്കാരില്‍ ഒരാളായ തിരിയേയും, മുന്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് ഡിഫന്റര്‍ അേ്രന്ദ ബിക്കേയേയും കോപ്പല്‍ ജംഷദ്പൂരിലെത്തിച്ചു. 

അനസിനേയും തിരിയേയും കേന്ദ്രീകരിച്ചായിരിക്കും ജംഷദ്പൂര്‍ എഫ്‌സിയുടെ പ്രതിരോധ നിലയിലെ കളി. റോബിന്‍ ഗുരുങ് അവരുടെ റൈറ്റ് ബാക്കായും ഇറങ്ങു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com