സുഹൃത്തുക്കളെ മാത്രം വെച്ച് ടീം ഉണ്ടാക്കിയാല്‍ ഇതായിരിക്കും അവസ്ഥ; സ്മിത്തിന് മേല്‍ വിമര്‍ശനങ്ങള്‍ തറയ്ക്കുന്നു

ഇന്ത്യയ്‌ക്കെതിരെ പരമ്പര നഷ്ടമായതോടെ വിമര്‍ശനങ്ങള്‍ സ്മിത്തിന് മേല്‍ തറയ്ക്കുകയാണ്
സുഹൃത്തുക്കളെ മാത്രം വെച്ച് ടീം ഉണ്ടാക്കിയാല്‍ ഇതായിരിക്കും അവസ്ഥ; സ്മിത്തിന് മേല്‍ വിമര്‍ശനങ്ങള്‍ തറയ്ക്കുന്നു

ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ നേടിയതിനേക്കാള്‍ കൂടുതല്‍ കയ്യടി ഓസ്‌ട്രേലിയന്‍ ടീമിന്റെ നായകന്‍ എന്ന നിലയില്‍ സ്റ്റീവ് സ്മിത്തിനെ തേടിയെത്തിയിട്ടുണ്ട്. എന്നാല്‍ ന്യൂസിലാന്‍ഡിനെതിരെ ചാപ്പല്‍-ഹഡ്‌ലി ട്രോഫിയില്‍ 0-2ന് നേരിട്ട തോല്‍വിയും, ബംഗ്ലാദേശിനെതിരെ ടെസ്റ്റ് മത്സരത്തില്‍ നേരിട്ട അട്ടിമറി തോല്‍വിയും സ്റ്റീവ് സ്മിത്ത് എന്ന നായകനെ പ്രതിരോധത്തിലാക്കി. ഇന്ത്യയ്‌ക്കെതിരെ പരമ്പര നഷ്ടമായതോടെ വിമര്‍ശനങ്ങള്‍ സ്മിത്തിന് മേല്‍ തറയ്ക്കുകയാണ്. 

ഓസ്‌ട്രേലിയന്‍ മുന്‍ ഫാസ്റ്റ് ബൗളര്‍ റോഡ്‌നെ ഹോഗാണ് സ്മിത്തിനെതിരെ ഇപ്പോള്‍ രൂക്ഷ വിമര്‍ശനം നടത്തിയിരിക്കുന്നത്. ഓസ്‌ട്രേലിയന്‍ ടീമില്‍ കഴിവ് മാനദണ്ഡമാക്കാതെ സുഹൃത്തുക്കളെയാണ് സ്റ്റീവ് സ്മിത്ത് ഉള്‍പ്പെടുത്തുന്നത് എന്നാണ് ഹോഗിന്റെ വിമര്‍ശനം. 

ടീം അംഗങ്ങളെ തെരഞ്ഞെടുക്കുന്ന രീതിയില്‍ മാറ്റം വേണമെന്നാണ് ഹോഡ് ആവശ്യപ്പെടുന്നത്. ടീമിനെ തെരഞ്ഞെടുക്കുന്നതില്‍ നായകനുള്ള അവകാശങ്ങള്‍ പുനഃപരിശോധിക്കണം. സുഹൃത്തുക്കളെ ടീമില്‍ ഉള്‍പ്പെടുത്തുന്ന സ്മിത്തിനെ ടീം സെലക്ഷനില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നും ഹോഗ് പറയുന്നു. 

സ്മിത്തിന്റെ സുഹൃത്താണ് മാഡിന്‍സന്‍. അഷ്ടന്‍ അഗറിനേയും കാര്‍ട്ട്‌റൈറ്റിനേയും ടീമില്‍ ഉള്‍പ്പെടുത്തിയത് സ്മിത്തിന് ഇവരോടുള്ള ബന്ധം കൊണ്ടാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com