30,020 ഡെലിവറികള്‍;  ഫാസ്റ്റ് ബൗളര്‍മാരില്‍ ഞാന്‍ തന്നെ രാജാവെന്ന് ആന്‍ഡേഴ്‌സന്‍

കീവീസിനെതിരെ ജയം പിടിക്കാനായി ഇംഗ്ലണ്ട് ഇറങ്ങിയപ്പോഴായിരുന്നു 30,020 ഡെലിവറികള്‍ എന്ന റെക്കോര്‍ഡിലേക്ക് ആന്‍ഡേഴ്‌സന്‍ എത്തിയത്
30,020 ഡെലിവറികള്‍;  ഫാസ്റ്റ് ബൗളര്‍മാരില്‍ ഞാന്‍ തന്നെ രാജാവെന്ന് ആന്‍ഡേഴ്‌സന്‍

ഫാസ്റ്റ് ബൗളിങ്ങ് ഒരു കടുപ്പമേറിയ കാര്യം തന്നെയാണ്. 30,020 ഡെലിവറികളിലേക്ക് വരുമ്പോഴോ? ഒരു രക്ഷയുമില്ലെന്ന് പറയേണ്ടി വരും. ലോക ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ ഏറ്റവും കൂടുതല്‍ തവണ ബാറ്റ്‌സ്മാനെ കുഴയ്ക്കുന്ന ഡെലിവറികള്‍ നടത്തിയ ഫാസ്റ്റ് ബൗളര്‍ എന്ന റെക്കോര്‍ഡ് തന്റെ പേരിലാക്കിയിരിക്കുകയാണ് ഇംഗ്ലണ്ട് താരം ജെയിംസ് ആന്‍ഡേഴ്‌സന്‍. 

കീവീസിനെതിരെ ജയം പിടിക്കാനായി ഇംഗ്ലണ്ട് ഇറങ്ങിയപ്പോഴായിരുന്നു 30,020 ഡെലിവറികള്‍ എന്ന റെക്കോര്‍ഡിലേക്ക് ആന്‍ഡേഴ്‌സന്‍ എത്തിയത്. വെസ്റ്റ് ഇന്‍ഡീസിന്റെ കര്‍ട്ട്‌നി വാല്‍ഷിന്റെ 30,019 എന്ന റെക്കോര്‍ഡാണ് ആന്‍ഡേഴ്‌സന്‍ മറികടന്നത്. 

24.44 എന്ന ബൗളിങ്ങ് ആവറേജില്‍ 519 വിക്കറ്റുകള്‍ വീഴ്ത്തിയായിരുന്നു വാല്‍ഷ് 2001ല്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. എന്നാല്‍ ആന്‍ഡേഴ്‌സനാവട്ടെ 531 ടെസ്റ്റ് വിക്കറ്റുകള്‍ 27.34 എന്ന ആവറേജില്‍ വീഴ്ത്തി ഫാസ്റ്റ് ബൗളര്‍മാരുടെ കൂട്ടത്തിലെ റെക്കോര്‍ഡ് തന്റെ പേരിലാക്കുന്നു. 

ടെസ്റ്റ് ക്രിക്കറ്റിലെ സ്പിന്‍, പേസ് എന്നിങ്ങനെ എല്ലാ വിഭാഗങ്ങളിലുമായി പരിഗണിക്കുമ്പോള്‍ മുത്തയ്യ മുരളീധരനാണ് ഡെലിവറികള്‍ ഏറ്റവും കൂടുതല്‍ എറിഞ്ഞവരില്‍ മുന്‍പില്‍. 800 വിക്കറ്റുകള്‍ വീഴ്ത്തിയ മുരളീധരന്‍ 44,039 ഡെലിവറികള്‍ എറിഞ്ഞാണ് ബാറ്റ്‌സ്മാന്‍മാരെ വിറപ്പിച്ചത്. രണ്ടാം സ്ഥാനത്ത് ഇന്ത്യയുടെ അനില്‍ കുംബ്ലേയുമുണ്ട്. 40,850 ഡെലിവറികള്‍ കുംബ്ലേയുടെ കൈകളില്‍ നിന്നും വിരിഞ്ഞപ്പോള്‍ 40,705 ഡെലിവറികളുമായി ഷെയിന്‍ വോണാണ് മൂന്നാം സ്ഥാനത്ത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com