ആ സല്യൂട്ട്, സര്‍ട്ടിഫിക്കറ്റ്‌ സ്വീകരിക്കല്‍ എത്ര മനോഹരമായിരുന്നു; ട്രോളന്‍ സെവാഗിന്റെ അഭിനന്ദനവും വാങ്ങി ധോനി

ആര്‍മി യൂണിഫോമിലായിരുന്നു ധോനി മാര്‍ച്ച് പാസും, സല്യൂട്ടുമെല്ലാം പട്ടാളക്കാരുടെ രീതിയില്‍ ചെയ്ത് അവാര്‍ഡ് സ്വീകരിക്കാന്‍ രാഷ്ട്രപതിക്കടുത്തേക്ക്‌ എത്തിയത്
ആ സല്യൂട്ട്, സര്‍ട്ടിഫിക്കറ്റ്‌ സ്വീകരിക്കല്‍ എത്ര മനോഹരമായിരുന്നു; ട്രോളന്‍ സെവാഗിന്റെ അഭിനന്ദനവും വാങ്ങി ധോനി

ഇന്ത്യക്കായി കളിക്കളത്തില്‍ ഇറങ്ങിയ സമയത്ത് അവര്‍ തമ്മില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടായിട്ടുണ്ടാകും. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ഇപ്പുറവും പരസ്പര ബഹുമാനത്തോടെ മുന്നോട്ടു പോകുവാന്‍ ഇരുവര്‍ക്കും സാധിക്കുന്നു എന്നതാണ് ഈ റാഞ്ചി-ഡല്‍ഹി ബന്ധത്തിലെ ഹൈലൈറ്റ്.  ധോനിയുടേയും വിരേന്ദര്‍ സെവാഗിന്റേയും കാര്യമാണ് പറയുന്നത്. 

ലോക കപ്പ് കിരീടത്തിലേക്ക് ഇന്ത്യയെ എത്തിച്ച അതേ ദിവസം തന്നെ പത്മഭൂഷണ്‍ സ്വീകരിക്കാന്‍ അവസരം ലഭിച്ച ഇന്ത്യന്‍ മുന്‍ നായകനെ പ്രശംസ കൊണ്ട് മൂടുന്നവരില്‍ മുന്‍പില്‍ സെവാഗുമുണ്ടായിരുന്നു. ആര്‍മി യൂണിഫോമിലായിരുന്നു ധോനി മാര്‍ച്ച് പാസും, സല്യൂട്ടുമെല്ലാം പട്ടാളക്കാരുടെ രീതിയില്‍ ചെയ്ത് അവാര്‍ഡ് സ്വീകരിക്കാന്‍ രാഷ്ട്രപതിക്കടുത്തേക്ക്‌ എത്തിയത്. 

ആ മാര്‍ച്ച് പാസ്, സല്യൂട്ട്, സര്‍ട്ടിഫിക്കല്‍ സ്വീകരിക്കല്‍...എല്ലാം എത്ര മനോഹരമായിരുന്നു. ലഫ്‌നന്റ് കേണല്‍ എം.എസ്.ധോനിക്ക് അഭിനന്ദനങ്ങള്‍ എന്നായിരുന്നു വീരുവിന്റെ ട്വീറ്റ്. 2011ലായിരുന്നു ഇന്ത്യന്‍ ആര്‍മി ധോനിക്ക് ലഫ്‌നന്റ് കേണല്‍ പദവി നല്‍കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com