സലയ്ക്ക് വേണ്ടി മാത്രം തന്ത്രങ്ങളുണ്ട്, ഏറ്റുമുട്ടലിന് മുന്‍പ് ഗാര്‍ഡിയോള പറയുന്നു

സലയ്ക്ക് വേണ്ടി താന്‍ പ്രത്യേകം തന്ത്രങ്ങള്‍ മെനയേണ്ടതുണ്ടെന്ന്‌ ഗാര്‍ഡിയോള തന്നെ പറഞ്ഞു കഴിഞ്ഞു
സലയ്ക്ക് വേണ്ടി മാത്രം തന്ത്രങ്ങളുണ്ട്, ഏറ്റുമുട്ടലിന് മുന്‍പ് ഗാര്‍ഡിയോള പറയുന്നു

സലയെ പിടിച്ചു കെട്ടുന്നതിനുള്ള തന്ത്രം മെനയുക എന്നതാണ് ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ലിവര്‍പൂളിനെ നേരിടാന്‍ ഒരുങ്ങുമ്പോള്‍ ഗാര്‍ഡിയോളയ്ക്ക് തലവേദന തീര്‍ക്കുന്നത്. ക്രിസ്റ്റല്‍ പാലസിനെതിരെ ഒരു ഗോളിന് പിന്നില്‍ നിന്നതിന് ശേഷമായിരുന്നു 2-1ന് ലിവര്‍പൂള്‍ ജയിച്ചു കയറിയത്. സമനില ഗോള്‍ മനേയില്‍ നിന്നും പിറന്നപ്പോള്‍ കളി അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രമുള്ളപ്പോള്‍ വല കുലുക്കിയായിരുന്നു സല ടീമിനെ ജയിച്ചു കയറ്റിയത്. 

ജനുവരിയില്‍ ലിവര്‍പൂളിന്‍ നിന്നും 4-3ന് ഏറ്റ തിരിച്ചടി ഗാര്‍ഡിയോളയും സംഘവും മറന്നിട്ടുണ്ടാകാന്‍ ഇടയില്ല. ഫിര്‍മിനോയും, സലയും, മനേയും അന്ന് വലകുലുക്കിയായിരുന്നു സിറ്റിക്ക് മേല്‍ ലിവര്‍പൂള്‍ പ്രഹരമേല്‍പ്പിച്ചത്. രണ്ടാം പകുതിയിലെ ഒന്‍പത് മിനിറ്റിന് ഇടയിലായിരുന്നു ലിവര്‍പൂളിന്റെ മൂന്നംഗ മുന്നേറ്റ നിരയുടെ ആക്രമണം. 

സലയെ മാത്രം മുന്നില്‍ വെച്ച് പ്രതിരോധ തന്ത്രം മെനയാനാവില്ല ഗാര്‍ഡിയോള മുതിരുന്നതെന്നും വ്യക്തം. സലയെ കൂടാതെ ആയുധങ്ങള്‍ ക്ലോപ്പിന്റെ പക്കലുണ്ടെന്ന് സിറ്റിക്ക് നന്നായി അറിയാം. എന്നാല്‍ സലയ്ക്ക് വേണ്ടി താന്‍ പ്രത്യേകം തന്ത്രങ്ങള്‍ മെനയേണ്ടതുണ്ടെന്ന്‌ ഗാര്‍ഡിയോള തന്നെ പറഞ്ഞു കഴിഞ്ഞു. പക്ഷേ സല മാത്രമല്ല ഞങ്ങളുടെ മുന്നില്‍. മനേയേയും ഫിര്‍മിനോയേയും നിയന്ത്രിച്ചു നിര്‍ത്താന്‍ പാടാണ്. 

ലിവര്‍പൂളിന്റെ കളി ശൈലി ഞങ്ങളെ വലയ്ക്കുന്നതാണ്. ഒന്നിനൊന്ന് മികച്ച താരങ്ങളാണ് അവര്‍ക്കുള്ളത്. ഇതെല്ലാം ഞങ്ങള്‍ക്ക് അറിയാം. എന്നാലിത് ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ ആണ്. എളുപ്പം ഇവിടെ കാര്യങ്ങള്‍ നടക്കും എന്ന് നമുക്ക് പ്രതീക്ഷിക്കാനും സാധിക്കില്ലെന്ന് ഗാര്‍ഡിയോള പറയുന്നു. 

പ്രീമിയര്‍ ലീഗ് കിരീടം എനിക്ക് ജയിക്കണം. മാഞ്ചസ്റ്റര്‍ സിറ്റിയെ ഞാന്‍ സ്‌നേഹിക്കുന്നു. പക്ഷേ ഞാന്‍ ഒരു ബാഴ്‌സലോണ ഫാന്‍ ആണ്. ഞാന്‍ വളര്‍ന്നത് അവിടെയാണ്, എന്റെ ഹൃദയം അവിടെയാണ്. എന്നാലിപ്പോള്‍ ഞാന്‍ ഈ ക്ലബിന്റെ ഭാഗമാണെന്നും ഗാര്‍ഡിയോള പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com