സ്മിത്തിനും വാര്‍ണര്‍ക്കും പ്രതീക്ഷ; വിലക്കില്‍ ഇളവ് വേണമെന്ന ആവശ്യം ഓസ്‌ട്രേലിയയില്‍ ശക്തമാകുന്നു

സമാനമായ കഴിഞ്ഞ കാല സംഭവങ്ങള്‍ പരിശോധിക്കുമ്പോള്‍ ഏറ്റവും കഠിനമായ ശിക്ഷ വിധിച്ചിരിക്കുന്നത് സ്മിത്തിനും വാര്‍ണര്‍ക്കും എതിരായിട്ടാണ്‌
സ്മിത്തിനും വാര്‍ണര്‍ക്കും പ്രതീക്ഷ; വിലക്കില്‍ ഇളവ് വേണമെന്ന ആവശ്യം ഓസ്‌ട്രേലിയയില്‍ ശക്തമാകുന്നു

പന്തില്‍ കൃത്രിമം നടത്തിയ കുറ്റത്തിന് വിലക്ക് നേരിടുന്ന സ്മിത്തിനും, വാര്‍ണര്‍ക്കും, ബന്‍ക്രോഫ്റ്റിനും പ്രതീക്ഷ നല്‍കുന്ന നീക്കവുമായി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് അസോസിയേഷന്‍. മൂന്ന് പേര്‍ക്കും നല്‍കിയിരിക്കുന്ന ശിക്ഷ കൂടുതലാണെന്നും വിലക്ക് കാലാവധിയില്‍ ഇളവ് നല്‍കണമെന്നുമാണ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ ആവശ്യപ്പെടുന്നത്. 

സ്മിത്തിനും വാര്‍ണര്‍ക്കും ഒരു  വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തിയതിന് പുറമെ, രണ്ട് പേരെയും നായക, ഉപനായക സ്ഥാനങ്ങളില്‍ നിന്നും മാറ്റിയിരുന്നു. രണ്ട് വര്‍ഷത്തേക്ക നായക സ്ഥാനത്തേക്ക തിരിച്ചെത്തുന്നതിന് സ്മിത്തിന് വിലക്കേര്‍പ്പെടുത്തിയപ്പോള്‍, വാര്‍ണര്‍ക്ക ഇനി ഓസീസിന്റെ നായകപദവിയിലേക്ക് എത്താന്‍ സാധിക്കില്ല. 

വിവാദം ഉണ്ടായ ഉടനെ തന്നെ ക്രിക്കറ്റ് ഓസ്‌ട്രേലിയ മൂന്ന് പേര്‍ക്കും ഇത്തരം ശിക്ഷ വിധിച്ച നടപടിയേയും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഗ്രേഗ് ഡയര്‍ വിമര്‍ശിക്കുന്നു.  നിതീ നടപ്പാക്കുന്നതില്‍ പിഴവ് സംഭവിച്ചതായിട്ടാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയെ പരോക്ഷമായി വിമര്‍ശിച്ച് ഗ്രേഗ് പ്രതികരിച്ചത്. 

വിലക്കില്‍ ഇളവ് അനുവദിച്ച് മൂവരേയും ആഭ്യന്തര ക്രിക്കറ്റില്‍ സജീവമാകാന്‍ അനുവദിക്കണം. സമാനമായ കഴിഞ്ഞ കാല സംഭവങ്ങള്‍ പരിശോധിക്കുമ്പോള്‍ ഏറ്റവും കഠിനമായ ശിക്ഷ വിധിച്ചിരിക്കുന്നത് സ്മിത്തിനും വാര്‍ണര്‍ക്കും എതിരായിട്ടാണെന്നും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റേഴ്‌സ് അസോസിയേഷന്‍ ചൂണ്ടിക്കാണിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com