ജിയോയും സോണിയും പത്തിമടക്കി; ബിസിസിഐയുടെ സംപ്രേഷണാവകാശം  സ്വന്തമാക്കി സ്റ്റാര്‍ ടിവി

ഒരു മത്സരത്തിന് 60.1 കോടി രൂപ എന്ന കണക്കില്‍ എല്ലാ ഫോര്‍മാറ്റിലുമായി 102 മത്സരങ്ങളുടെ സംപ്രേഷണാവകാശത്തിന്റെ കാര്യത്തിലാണ് കാരാറിലെത്തിയിരിക്കുന്നത്
ജിയോയും സോണിയും പത്തിമടക്കി; ബിസിസിഐയുടെ സംപ്രേഷണാവകാശം  സ്വന്തമാക്കി സ്റ്റാര്‍ ടിവി

സോണി, റിലയന്‍സ് ജിയോ എന്നിവയെ തള്ളി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മത്സരങ്ങള്‍ സംപ്രേഷണം ചെയ്യുന്നതിനുള്ള മീഡിയ റൈറ്റ്‌സ് സ്വന്തമാക്കി സ്റ്റാര്‍ ടിവി. 6138.1 കോടി രൂപയ്ക്കാണ് ബിസിസിഐ അഞ്ച് വര്‍ഷത്തെ സംപ്രേഷണാവകാശം സ്റ്റാറിന് വിറ്റിരിക്കുന്നത്. 

ഒരു മത്സരത്തിന് 60.1 കോടി രൂപ എന്ന കണക്കില്‍ എല്ലാ ഫോര്‍മാറ്റിലുമായി 102 മത്സരങ്ങളുടെ സംപ്രേഷണാവകാശത്തിന്റെ കാര്യത്തിലാണ് ഇപ്പോള്‍ സ്റ്റാര്‍ ബിസിസിഐയുമായി കാരാറിലെത്തിയിരിക്കുന്നത്. 2012-18 കാലയളവില്‍ ഒരു മത്സരത്തിന് 43 കോടി എന്നതായിരുന്നു കണക്ക്. 

ലേലത്തില്‍ ഏറ്റവും ഉയര്‍ന്ന തുകയുമായി നിലയുറപ്പിച്ച സ്റ്റാറിനെ അഭിനന്ദിച്ച് ബിസിസിഐ ട്രഷറര്‍ അനിരുദ്ധ ചൗധരി ട്വിറ്ററിലൂടെയാണ് സംപ്രേഷണാവകാശം സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. എന്നാല്‍ ബിസിസിഐ ഔദ്യോഗികമായി ഇത് സ്ഥിരീകരിച്ചിട്ടില്ല. മൂന്ന് ദിവസം നീണ്ടുനിന്ന ലേലത്തില്‍ സോണി ഇന്ത്യ പിക്‌റ്റേഴ്‌സ് നെറ്റ്വര്‍ക്ക ഇന്ത്യ, സ്റ്റാര്‍ ഇന്ത്യ, റിലയന്‍സ് എന്നിവരായിരുന്നു കൊമ്പുകോര്‍ത്തിരുന്നത്.

2012-18 കാലയളവില്‍ 3851 കോടി രൂപയ്ക്കായിരുന്നു സംപ്രേഷണാവകാശം സ്റ്റാര്‍ സ്വന്തമാക്കിയത്. മീഡിയ റൈറ്റ്‌സില്‍ സ്റ്റാറുമായി കരാറിലെത്തുന്നതോടെ 59.31 ശതമാനം വരുമാന വര്‍ധനവാണ്സംപ്രേഷണാവകാശം വില്‍ക്കുന്നത് വഴി ബിസിസിഐയ്ക്ക് ലഭിക്കുന്നത്.

ഫേസ്ബുക്കും ഗൂഗിളും ഉള്‍പ്പെടെ ആറ് കമ്പനികളായിരുന്നു 2018 ജൂണ്‍ മുതല്‍ 2023 മാര്‍ച്ച് വരെയുള്ള 102 മത്സരങ്ങളുടെ സംപ്രേഷണാവകാശത്തിനായി വാദിച്ച് എത്തിയിരുന്നത്. എന്നാല്‍ സ്റ്റാര്‍, ജിയോ, സോണി എന്നിവ മാത്രമായിരുന്നു ഓണ്‍ലൈന്‍ വഴിയുള്ള ലേലത്തില്‍ പങ്കെടുക്കുന്നതിന് യോഗ്യത നേടിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com