ഞങ്ങളുടെ കാര്യങ്ങള്‍ നോക്കാന്‍ പ്രാപ്തരായവര്‍ ഇവിടെയുണ്ട്, പുറത്തുനിന്നുള്ളവര്‍ പറഞ്ഞു തരണ്ട; അഫ്രീദിയോട് സച്ചിന്‍

കശ്മീരില്‍ 12 തീവ്രവാദികളെ സൈന്യം കൊലപ്പെടുത്തിയതിന് പിന്നാലെയായിരുന്നു അഫ്രീദിയുടെ ട്വീറ്റ്
ഞങ്ങളുടെ കാര്യങ്ങള്‍ നോക്കാന്‍ പ്രാപ്തരായവര്‍ ഇവിടെയുണ്ട്, പുറത്തുനിന്നുള്ളവര്‍ പറഞ്ഞു തരണ്ട; അഫ്രീദിയോട് സച്ചിന്‍

മുംബൈ: കശ്മീരില്‍ ഭരണകൂട ഭീകരതയാണ് നടക്കുന്നതെന്ന് ആരോപിച്ച് ഐക്യരാഷ്ട്ര സഭയുടെ ഇടപെടല്‍ തേടിയ പാക് മുന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്കെതിരെ സച്ചിന്‍ തെണ്ടുല്‍ക്കറും രംഗത്ത്. ഇന്തയുടെ ആഭ്യന്തര കാര്യത്തില്‍ കൈകടത്തുന്നതിനെയാണ് സച്ചിന്‍ വിമര്‍ശിക്കുന്നത്. 

രാജ്യത്തെ നയിക്കാന്‍ പ്രാപ്തരായ വ്യക്തികള്‍ നമ്മുടെ രാജ്യത്തുണ്ട്. എന്താണ് ചെയ്യേണ്ടത് എന്ന് പുറത്തുള്ള ഒരു വ്യക്തി പറഞ്ഞു തരണ്ടേ കാര്യമില്ലെന്നുമുള്ള ശക്തമായ പ്രതികരണമായിരുന്നു സച്ചിന്റെ ഭാഗത്ത നിന്നുമുണ്ടായത്. കശ്മീരില്‍ 12 തീവ്രവാദികളെ സൈന്യം കൊലപ്പെടുത്തിയതിന് പിന്നാലെയായിരുന്നു അഫ്രീദിയുടെ ട്വീറ്റ്. സ്വയം നിര്‍ണയാവകാശത്തിനും, സ്വാതന്ത്ര്യത്തിനും വേണ്ടി വാദിക്കുന്ന ജനങ്ങളുടെ ശബ്ദം ഉയരാതിരിക്കാന്‍ അവരെ വെടിവെച്ചു കൊലപ്പെടുത്തുകയാണെന്നായിരുന്നു അഫ്രീദിയുടെ ട്വീറ്റ്. 

കശ്മീര്‍ വിഷയത്തില്‍ പ്രതികരിച്ചുള്ള അഫ്രീദിയുടെ ട്വീറ്റ് വന്നതിന് പിന്നാലെ വ്യാപക വിമര്‍ശനമാണ് പാക് താരത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ വിരാട് കോഹ് ലിയും, ഗൗതം ഗംഭീറും, സുരേഷ് റെയ്‌നുമെല്ലാം തന്നെ അഫ്രീദിക്ക് എതിരായി പ്രതികരിക്കാന്‍ മടിച്ചില്ല. 

രാജ്യത്തിനാണ് പ്രഥമ പരിഗണന എന്നും, രാജ്യത്തിനെതിരായ ഉയരുന്ന ഒന്നിനേയും പിന്തുണയ്ക്കില്ലെന്നുമായിരുന്നു വിരാട് കോഹ് ലിയുടെ പ്രതികരണം. എന്തിനാണ് അഫ്രീദിക്ക് പ്രാധാന്യം കൊടുത്ത് അദ്ദേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കുന്നത് എന്നായിരുന്നു ഇന്ത്യന്‍ മുന്‍ നായകന്‍ കപില്‍ ദേവിന്റെ ചോദ്യം. 

തീവ്രവാദവും കശ്മീരിലെ നിഴല്‍ യുദ്ധവും അവസാനിപ്പിക്കാന്‍ പാക് സൈന്യത്തോട് ആദ്യം പറയു എന്നായിരുന്നു അഫ്രീദിക്ക് നേരെയുള്ള റെയ്‌നയുടെ  മറുപടി. ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ് കശ്മീര്‍. അത് അങ്ങിനെ തന്നെ തുടരുകയും ചെയ്യും. ഞങ്ങള്‍ക്ക സമാധാനമാണ് വേണ്ടത്, ചോരപ്പുഴയല്ല എന്നും റെയ്‌ന ട്വിറ്ററിലൂടെ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com