സല്‍മാന്‍ ഖാനെ പോലെ കശ്മീരും സ്വതന്ത്രമാകണം; അഫ്രീദിക്ക് പിന്നാലെ ഷോയിബ് അക്തറും

സല്‍മാന്‍ ഖാനെ പോലെ കശ്മീരും സ്വതന്ത്രമാകണം; അഫ്രീദിക്ക് പിന്നാലെ ഷോയിബ് അക്തറും

കൃഷ്ണ മൃഗ വേട്ടക്കേസില്‍ സല്‍മാന്‍ഖാന് കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെയായിരുന്നു അക്തറിന്റെ ട്വീറ്റ്

കശ്മീര്‍ വിഷയത്തിലൂന്നിയുള്ള പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയുടെ ട്വീറ്റ് സൃഷ്ടിച്ച അലയൊലികള്‍ അവസാനിച്ചിട്ടില്ല. അഫ്രീദിക്ക് സച്ചിന്‍, കോഹ് ലി ഉള്‍പ്പെടെയുള്ള താരങ്ങളില്‍ നിന്നും രൂക്ഷ വിമര്‍ശനം ഏറ്റതിന് പിന്നാലെ ഇപ്പോള്‍ സമാന പ്രതികരണവുമായി പാക് മുന്‍ താരം ഷോയിബ് അക്തറും. 

കൃഷ്ണ മൃഗ വേട്ടക്കേസില്‍ സല്‍മാന്‍ഖാന് കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെയായിരുന്നു അക്തറിന്റെ ട്വീറ്റ്. സല്‍മാന്‍ സ്വതന്ത്രനായത് പോലെ കശ്മീരും ഒരുനാള്‍ സ്വതന്ത്രമാകണം എന്നാണ് തന്റെ ആഗ്രഹമെന്ന് അക്തര്‍ ട്വിറ്ററില്‍ കുറിക്കുന്നു. 

ട്വിറ്ററില്‍ അക്തര്‍ പറയുന്നത് ഇങ്ങനെ, അവസാനം കോടതിയില്‍ നിന്നും സല്‍മാന് ആശ്വാസം ലഭിച്ചു. കശ്മീര്‍, പാലസ്ഥീന്‍, യെമന്‍, അഫ്ഗാന്‍ എന്നിങ്ങനെ സംഘര്‍ഷഭരിതമായ പ്രദേശങ്ങളെല്ലാം സ്വതന്ത്രമായതായ വാര്‍ത്ത ഒരുനാള്‍ കേള്‍ക്കാന്‍ സാധിക്കണമെന്നാണ് ആഗ്രഹം. 

എന്തുകൊണ്ട് 70 വര്‍ഷമായിട്ടും ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയില്‍ നില്‍ക്കുന്ന പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കുന്നില്ല എന്ന് ഇരുരാജ്യങ്ങളിലേയും ഭരണാധികാരികളോട് ചോദിക്കാന്‍ ഇവിടുത്തെ യുവത്വം ധൈര്യം കണിക്കണം എന്നും മറ്റൊരു ട്വീറ്റില്‍ അക്തര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com