കോമണ്‍ വെല്‍ത്ത് ഗെയിംസ്: ഇന്ത്യയ്ക്ക് എട്ടാം സ്വര്‍ണം

കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് എട്ടാം സ്വര്‍ണം. പുരുഷന്‍മാരുടെ പത്തുമീറ്റര്‍ എയര്‍പിസ്റ്റള്‍ ഷൂട്ടിങ്ങില്‍ ജിത്തു റായിയാണ് സ്വര്‍ണം നേടിയത്. 
കോമണ്‍ വെല്‍ത്ത് ഗെയിംസ്: ഇന്ത്യയ്ക്ക് എട്ടാം സ്വര്‍ണം

കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് എട്ടാം സ്വര്‍ണം. പുരുഷന്‍മാരുടെ പത്തുമീറ്റര്‍ എയര്‍പിസ്റ്റള്‍ ഷൂട്ടിങ്ങില്‍ ജിത്തു റായിയാണ് സ്വര്‍ണം നേടിയത്. ഇന്ത്യയുടെ തന്നെ ഓം തര്‍വാളിന് വെങ്കലം ലഭിച്ചു.കഴിഞ്ഞ ദിവസം ടേബിള്‍ ടെന്നീസില്‍ വനിതാ വിഭാഗത്തില്‍ ഇന്ത്യന്‍ ടീം സ്വര്‍ണം നേടിയിരുന്നു. രുത്തരായ സിംഗപ്പൂരിനെ പരാജയപ്പെടുത്തി ഇന്ത്യന്‍ ചുണക്കുട്ടികള്‍ സ്വര്‍ണം നേടി. മാണിക ബത്ര, മൗമാ ദാസ്, മാധുരിക പട്കര്‍ എന്നിവരടങ്ങുന്ന ടീമാണ് ഇന്ത്യക്കായി സ്വര്‍ണം നേടിയതത്. 31നാണ് ഇന്ത്യന്‍ ജയം.

സിംഗപ്പൂര്‍ വെള്ളി നേടിയപ്പോള്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച് ഇംഗ്ലണ്ട് വെങ്കലം നേടി. നേരത്തെ 2010 ല്‍ ന്യൂഡല്‍ഹിയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ വനിതകള്‍ ഫൈനലില്‍ എത്തിയിരുന്നു. എന്നാല്‍ സ്വര്‍ണ്ണം നേടാന്‍ ഈ സംഘത്തിനു കഴിഞ്ഞിരുന്നില്ല.

ഷൂട്ടിംഗില്‍ സ്വര്‍ണ്ണം നേടിയ പതിനാറുകാരി മനു ഭേക്കറാണ് ഇന്ത്യയുടെ ആറാമത്തെ സ്വര്‍ണ്ണം നേടിയത്. ഈയിനത്തില്‍ രണ്ടാംസ്ഥാനവും ഇന്ത്യയ്ക്ക് തന്നെയായിരുന്നു. ഇന്നലെ നടന്ന പുരുഷന്‍മാരുടെ ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ സതീഷ് കുമാര്‍ ശിവലിംഗവും, രാഗാല വെങ്കട്ട് രാഗാലയും ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണ്ണം നേടിയിരുന്നു.ഇന്ന് മാത്രം മൂന്ന് സ്വര്‍ണവും ഒരു വെള്ളിയും രണ്ട് വെങ്കലവുമാണ് ഇന്ത്യന്‍ താരങ്ങള്‍ സ്വന്തമാക്കിയത്. ഇന്ത്യയുടെ മൂന്നു സ്വര്‍ണവും വനിതാതാരങ്ങളാണ് നേടിയത്.

നേരത്തെ 94 കിലോ ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ വികാസ് ഠാക്കൂര്‍ വെങ്കലം നേടിയിരുന്നു. 351 കിലോ ഉയര്‍ത്തിയാണ് വികാസിന്റെ മെഡല്‍ നേട്ടം. മെഡല്‍ പട്ടികയില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com