കറുത്ത ഷര്‍ട്ട് ധരിച്ചാല്‍ പ്രവേശനം ഇല്ല; കനത്ത സുരക്ഷയില്‍ ചെന്നൈയില്‍ ഐപിഎല്‍ മത്സരം

കറുത്ത ഷര്‍ട്ടും കറുത്ത ബാഡ്ജും ധരിച്ചെത്തുന്നവര്‍ക്ക് സ്റ്റേഡിത്തിലേക്ക് പ്രവേശനമില്ല. കൊടി,ബാനര്‍,ബാഗ്,ബ്രീഫ് കെയ്‌സ്,മൊബൈല്‍,ലാപ്‌ടോപ്പ്, ക്യാമറ, ബൈനോക്കുലര്‍,  തുടങ്ങിയവയ്ക്കും വിലക്ക്‌
കറുത്ത ഷര്‍ട്ട് ധരിച്ചാല്‍ പ്രവേശനം ഇല്ല; കനത്ത സുരക്ഷയില്‍ ചെന്നൈയില്‍ ഐപിഎല്‍ മത്സരം

ചെന്നൈ: ചെന്നൈ-കൊല്‍ക്കത്ത ഐപിഎല്‍ മത്സരം കനത്ത പൊലീസ് സുരക്ഷയില്‍  ചെന്നൈയില്‍ തന്നെ നടക്കും. ചെന്നൈയില്‍ നടക്കുന്ന
ഐപിഎല്‍ മത്സരങ്ങളിലും കാവേരി പ്രശ്‌നം അലയടിക്കുമെന്ന് രജനീകാന്ത് ഉള്‍പ്പടെയുള്ള താരങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ കനത്ത പൊലീസ് സുരക്ഷയിലാണ് മത്സരം നടക്കുന്നത്. സ്റ്റേഡിയത്തിനകത്തും പുറത്തുമായി രണ്ടായിരത്തോളം പൊലീസുകാരെയാണ് സുരക്ഷയക്കായി വിനിയോഗിച്ചത്.

മുന്‍കരുതലുകള്‍ക്കായി കൂടുതല്‍ സിസി ടിവികള്‍ സ്ഥാപിച്ചിട്ടുണ്ട്. കറുത്ത ഷര്‍ട്ടും കറുത്ത ബാഡ്ജും ധരിച്ചെത്തുന്നവര്‍ക്ക് സ്റ്റേഡിത്തിലേക്ക് പ്രവേശനമില്ല. തീറ്റവസ്തുക്കള്‍, കൊടികളും ബാനറുകളും, ബാഗുകളും, ബ്രീഫ് കെയ്‌സുകളും, മൊബൈല്‍, ലാപ്‌ടോപ്പ്, ക്യാമറ, ബൈനോക്കുലര്‍, മ്യൂസിക് ഉപകരണങ്ങള്‍, സിഗരറ്റ്, ബീഡി, തീപ്പെട്ടി തുടങ്ങി നിരവധി സാധനങ്ങളുമായി സ്റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിക്കില്ല.

ഉത്സാവാന്തരീക്ഷത്തില്‍ നടക്കുന്ന ഇത്തരം പരിപാടികള്‍ക്ക് പറ്റിയ സാഹചര്യമല്ല തമിഴ്‌നാട്ടിലേത്. ജനങ്ങള്‍ വെള്ളത്തിന് വേണ്ടി സമരം ചെയ്യുകയാണ്. മത്സരങ്ങള്‍ മാറ്റിയാല്‍ നല്ലത്. ഇല്ലെങ്കില്‍ തമിഴ്‌നാടിനെ പ്രതിനിധീകരിക്കുന്ന ഐ.പി.എല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ് കറുത്ത ബാഡ്ജ് അണിഞ്ഞ് കളത്തിലിറങ്ങണമെന്നും രാജ്യത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റാന്‍ ഇത് സഹായകമാകുമെന്നും രജനി പറഞ്ഞു. കളി ബഹിഷ്‌കരിക്കുന്നതിന് പകരം കറുത്ത വസ്ത്രങ്ങള്‍ ധരിച്ച് കളി കാണാനെത്തി പ്രതിഷേധം രേഖപ്പെടുത്തുകയാണ് വേണ്ടതെന്നും സ്‌റ്റൈല്‍ മന്നന്‍ കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com