ഒരു ഡ്രസിങ് റൂം നമുക്കുള്ളത് എന്തിനാണ്? എന്റെ സമനിലയും ചിലപ്പോള്‍ കൈവിട്ടു പോകുമെന്ന് ധോനി

എല്ലാവരേയും പോലെ ആവേശവും സമ്മര്‍ദ്ദവുമെല്ലാം എന്നെ പെരുമാറ്റത്തേയും ബാധിക്കുന്നുണ്ട്
ഒരു ഡ്രസിങ് റൂം നമുക്കുള്ളത് എന്തിനാണ്? എന്റെ സമനിലയും ചിലപ്പോള്‍ കൈവിട്ടു പോകുമെന്ന് ധോനി

ബാറ്റുകൊണ്ടും തന്ത്രങ്ങള്‍ കൊണ്ടും കരുത്ത് കാണിക്കുമെങ്കിലും കളിക്കളത്തിലെ ശാന്ത സ്വഭാവമാണ് ധോനിയില്‍ എന്നും ഹൈലൈറ്റ് ചെയ്ത് കാണിച്ചിരുന്നത്. ഐപിഎല്ലിന്റെ ആവേശത്തിലേക്ക് വരുമ്പോഴും ആ ശാന്ത സ്വഭാവത്തിന് മാറ്റമില്ല. എന്നാല്‍ ആ ശാന്തത എന്നില്‍ നിന്നും പോകുന്നത് ക്യാമറയ്ക്ക് മുന്നില്‍ കാണാത്തതാണെന്നാണ് ധോനി പറയുന്നത്. 

എല്ലാവരേയും പോലെ ആവേശവും സമ്മര്‍ദ്ദവുമെല്ലാം എന്നെ പെരുമാറ്റത്തേയും ബാധിക്കുന്നുണ്ട്. എന്നാലത് പ്രകടിപ്പിക്കുവാനാണ് നമുക്ക് ഡ്രസിങ് റൂമുള്ളത്. ഡഗ് ഔട്ടിലിരുന്ന് ഞാന്‍ ഒരിക്കലും എന്റെ നിയന്ത്രണം വിടുന്നത് പ്രകടിപ്പിക്കില്ല. കളിക്കളത്തില്‍ അങ്ങിനെ പെരുമാറാന്‍ തുടങ്ങിയാല്‍ കമന്റേറ്റര്‍മാര്‍ക്ക് ചര്‍ച്ച ചെയ്യാന്‍ ഒരുപാട് കാര്യങ്ങള്‍ കിട്ടും. എല്ലാവരുടേയും വൈകാരിക നില വ്യത്യസ്തമായിരിക്കും. എന്നാല്‍ ഡഗ്ഔട്ടില്‍ ഇരിക്കുമ്പോള്‍ ബാറ്റ്‌സ്മാന്‍മാരില്‍ വിശ്വാസം അര്‍പ്പിച്ചിരിക്കുകയാണ് വേണ്ടത്. ആ പോസിറ്റീവ് എനര്‍ജി സഹായിക്കുകയും ചെയ്യുമെന്ന് ധോനി പറയുന്നു. 

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മടങ്ങി എത്തി തുടരെ ജയിക്കാന്‍ സാധിക്കുന്നു എന്നത് വലിയ കാര്യമാണെന്നും ധോനി പറഞ്ഞു. രണ്ട് ഇന്നിങ്‌സിലുമായി കണ്ട ബാറ്റിങ് വെടിക്കെട്ട് ചെന്നൈയിലെ കാണികള്‍ അര്‍ഹിച്ചതാണ്. ഇരുടീമിലേയും ബൗളര്‍മാര്‍ക്ക് മത്സരത്തില്‍ ഒരു അവസരവും ലഭിച്ചില്ലെന്നും ചെന്നൈ നായകന്‍ മത്സരത്തിന് ശേഷം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com