പ്രതിമാസം പത്ത് ലക്ഷം ജീവനാംശം വേണം, അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ഇറക്കി വിടരുത്; ഷമിക്കെതിരെ ഭാര്യ കോടതിയില്‍

ക്രിക്കറ്റിലൂടെ നൂറ് കോടി കിട്ടുന്നയാള്‍ക്ക് തങ്ങള്‍ക്ക 10 ലക്ഷം നല്‍കുന്നു എന്നത് ബുദ്ധിമുട്ടാകില്ല
പ്രതിമാസം പത്ത് ലക്ഷം ജീവനാംശം വേണം, അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ഇറക്കി വിടരുത്; ഷമിക്കെതിരെ ഭാര്യ കോടതിയില്‍

കളിക്കളത്തിലേക്ക് മുഹമ്മദ് ഷമി തിരികെ എത്തിയെങ്കിലും കളിക്കളത്തിന് പുറത്തെ പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല. പ്രതിമാസം 10 ലക്ഷം രൂപ ജീവനാംശം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ് ഭാര്യ ഹസിന്‍ ജഹാന്‍ ഇപ്പോള്‍. 

ഏഴ് ലക്ഷം രൂപ കുടുംബത്തിലെ ചിലവുകള്‍ക്കും, 3 ലക്ഷം രൂപ മകളുടെ
ആവശ്യങ്ങള്‍ക്കുമായി എല്ലാ മാസവും നല്‍കണമെന്നാണ് ഹസിന്‍ ജഹാന്റെ ആവശ്യം. ഇതാവശ്യപ്പെട്ട് എലിപ്പോര്‍ കോടതിയെ ഹസിന്‍ സമീപിച്ചു. 

കേസ് പരിഗണിച്ച കോടതി, ഹസിനെ മാനസീകവും ശാരീരികവുമായി പീഡിപ്പിച്ചതായി പറയുന്ന മുഹമ്മദ് ഷമി, മറ്റ് കുടുംബാംഗങ്ങള്‍ എന്നിവരോട് 15 ദിവസത്തിനുള്ളില്‍ കോടതിയില്‍ ഹാജരാകാനും നിര്‍ദേശിച്ചിട്ടുണ്ട്.  ഷമിക്കെതിരെ ആരോപണം ഉന്നയിച്ചതിന് ശേഷം തന്റെ ചിലവുകള്‍ക്കായി ഷമി പണം നല്‍കിയിട്ടില്ലെന്ന് ഹസിന്‍ പറയുന്നു. ഭാര്യയേയും കുടുംബത്തേയും നോക്കേണ്ടത് അദ്ദേഹത്തിന്റെ ചുമതലയാണ്. ക്രിക്കറ്റിലൂടെ നൂറ് കോടി കിട്ടുന്നയാള്‍ക്ക് തങ്ങള്‍ക്ക 10 ലക്ഷം നല്‍കുന്നു എന്നത് ബുദ്ധിമുട്ടാകില്ല. ഇതുകൂടാതെ യാദവ് പൂരിലെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും പുറത്താക്കരുത് എന്നും ഹസിന്‍ ജഹാന്‍ കോടതിയില്‍ ആവശ്യപ്പെടുന്നു.

ഒരു ലക്ഷം രൂപയുടെ ചെക്ക് തന്നത് പിന്നീട് ബൗണ്‍സ് ആയിരുന്നു. ഇതോടെയാണ് പൊലീസില്‍ നല്‍കിയ പരാതിക്ക് പുറമെ കോടതിയെ നേരിട്ട് സമീപിക്കുന്നതിന് പ്രേരിപ്പിച്ചതെന്ന് ഹസിന്റെ അഭിഭാഷകനും പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com