പ്രതിഷേധങ്ങൾക്കൊന്നും തളർത്താൻ കഴിയില്ല; ചെന്നൈക്ക് തകർപ്പൻ വിജയം

​പ്രതിഷേധങ്ങൾക്കിടയിൽ നടന്ന മത്സരത്തിൽ വമ്പൻ വിജയുമായി ചെന്നൈ സൂപ്പർ കിങ്സ്
പ്രതിഷേധങ്ങൾക്കൊന്നും തളർത്താൻ കഴിയില്ല; ചെന്നൈക്ക് തകർപ്പൻ വിജയം


ചെന്നൈ: ​പ്രതിഷേധങ്ങൾക്കിടയിൽ നടന്ന മത്സരത്തിൽ വമ്പൻ വിജയുമായി ചെന്നൈ സൂപ്പർ കിങ്സ്. കൊൽത്ക്കത്ത പടുത്തുടർത്തിയ  203 റൺസ്​ വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈ  19.5 ഒാവറിൽ ജയം നേടി. അവസാന ഒാവറിൽ 17 റൺസാണ്​ ചെന്നൈക്ക്​ ​ വിജയിക്കാൻ വേണ്ടിയിരുന്നത്​. ബ്രാവോയും ജഡേജയും ചേർന്ന്​ അനായാസം ലക്ഷ്യം മറികടന്നു. സിക്​സറടിച്ചാണ്​ ജഡേജ ചെന്നൈയുടെ വിജയം പൂർത്തിയാക്കിയത്​. ആദ്യവിക്കറ്റിൽ വാട്​സണും റായിഡുവും ചേർന്ന്​ 75 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി സ്വപ്​നതുല്യമായ തുടക്കമാണ്​ ചെന്നൈക്ക്​ നൽകിയത്​. എന്നാൽ ഇരുവരും പുറത്തായതോടെ ചെന്നൈയുടെ നില പരുങ്ങലിലായി. പിന്നീട്​ ബില്ലിങ്സിന്റെ ഇന്നിങ്​സാണ്​ ചെന്നൈയുടെ പ്രതീക്ഷകളെ വീണ്ടും സജീവമാക്കിയത്​.

​​ആദ്യം ബാറ്റ്​ ചെയ്​ത കൊൽക്കത്ത നിശ്​ചിത 20 ഒാവറിൽ 202 റൺസാണ്​ നേടിയത്​. 85 റൺസെടുത്ത റസ്സലാണ്​ കൊൽക്കത്തക്ക്​ മികച്ച സ്​കോർ സമ്മാനിച്ചത്​. 89 റൺസെടുക്കുന്നതിനിടയിൽ അഞ്ച്​ വിക്കറ്റ്​ ​ നഷ്​ടമായെങ്കിലും റസലും കാർത്തിക്കും ഒത്തുചേർന്നതോടെ കളി മാറി. ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന്  75 റൺസാണ്​ അടിച്ച്​ കൂട്ടിയത്​. റസലായിരുന്നു കൂട്ടത്തിൽ അപകടകാരി. പടുകൂറ്റൻ സിക്​സറുകളിലുടെ റസൽ കളം നിറഞ്ഞു. ​വെസ്​റ്റ്​ ഇൻഡീസ്​ ടീമിലെ സഹതാരമായിരുന്ന ബ്രാവോയാണ്​ റസലിന്റെ ബാറ്റിന്റെ ചൂട് ​ ശരിക്കറിഞ്ഞത്.

നേരത്തെ കാവേരി പ്രശ്​നത്തിലെ വൻ പ്രതിഷേധങ്ങൾക്കിടയിലാണ്​ മൽസരം ആരംഭിച്ചത്​. ചിദംബരം സ്​റ്റേഡിയത്തിലെ സുരക്ഷക്കായി ഏകദേശം 4000 ​പൊലീസുകാരെയാണ്​ നിയോഗിച്ചിരിക്കുന്നത്​​. ചെന്നൈ ടീമിന്റെ ജഴ്സി കത്തിച്ചും സ്റ്റേഡിയത്തിലേക്ക് ചെരുപ്പുകൾ വലിച്ചെറിഞ്ഞും പ്രതിഷേധം നടന്നിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com