ഒന്നാം റാങ്കിലേക്ക് ശ്രികാന്തിന്റെ കുതിപ്പ്‌; ബാഡ്മിന്റനില്‍ ഒന്നാമതെത്തുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരം

നിലവിലെ ലോക ചാമ്പ്യനേയും പിന്നിലാക്കി ബാഡ്മിന്റന്‍ റാങ്കിങ്ങില്‍ ഒന്നാമതെത്തി ഇന്ത്യയുടെ കിഡംബി ശ്രീകാന്തിന്റെ മുന്നേറ്റം
ഒന്നാം റാങ്കിലേക്ക് ശ്രികാന്തിന്റെ കുതിപ്പ്‌; ബാഡ്മിന്റനില്‍ ഒന്നാമതെത്തുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരം

നിലവിലെ ലോക ചാമ്പ്യനേയും പിന്നിലാക്കി ബാഡ്മിന്റന്‍ റാങ്കിങ്ങില്‍ ഒന്നാമതെത്തി ഇന്ത്യയുടെ കിഡംബി ശ്രീകാന്തിന്റെ മുന്നേറ്റം. 76,895 പോയിന്റോടെ ലോക ചാമ്പ്യനായ ഡെന്‍മാര്‍ക്കിന്‍രെ വിക്റ്റര്‍ അലക്‌സെനെ പിന്നിലാക്കിയാണ് ശ്രീകാന്ത് പുരുഷ വിഭാഗം സിംഗിള്‍സില്‍ ഒന്നാമതേക്ക് കുതിച്ചത്. 

മലേഷ്യന്‍ ഓപ്പണ്‍ കിരീടം നിലനിര്‍ത്താന്‍ സാധിക്കാതിരുന്നതോടെ 1,660 പോയിന്റ് ഡെന്‍മാര്‍ക്ക് താരത്തിന് നഷ്ടമായിരുന്നു. എന്നാല്‍ സാങ്കേതികമായ പ്രശ്‌നമാണ് മലേഷ്യന്‍ ഓപ്പണിനെ സംബന്ധിച്ച് ഡെന്‍മാര്‍ക്ക് താരത്തെ കുഴക്കിയത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ നാല് മുതല്‍ ഒന്‍പത് വരെയായിരുന്നു മലേഷ്യന്‍ ഓപ്പണ്‍ നടന്നത്. എന്നാല്‍ ഇത്തവണ കോമണ്‍വെല്‍ത്ത് ഗെയിംസ് കണക്കിലെടുത്ത് ഇത് ജൂണിലേക്ക് മാറ്റി. ഇത് ഡെന്‍മാര്‍ക്ക് താരത്തിന്റെ റാങ്കിങ്ങില്‍ പ്രതിഫലിച്ചു. 

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മിക്‌സ് ടീം ഇനത്തില്‍ ശ്രീകാന്ത് ഉള്‍പ്പെട്ട സഖ്യം ഇന്ത്യയ്ക്ക് വേണ്ടി മെഡല്‍ നേടിയിരുന്നു. പുരുഷ വിഭാഗം സിംഗിള്‍സിലും ശ്രീകാന്ത് മത്സരിക്കുന്നുണ്ട്. ലോക ബാഡ്മിന്റന്‍ റാങ്കിങ്ങില്‍ ഒന്നാമതെത്തുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമാണ് ശ്രീകാന്ത്. സൈനയ്ക്ക് ശേഷം ഒന്നാമതെത്തുന്ന ഇന്ത്യന്‍ താരവും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com