ചെന്നൈയ്ക്ക് പിന്നാലെ ഡല്‍ഹിക്കും വേദി മാറ്റേണ്ടി വന്നേക്കും; ഡല്‍ഹി ഹൈക്കോടതി തീരുമാനിക്കും

ക്യാമറ സ്ഥാപിക്കരുതെന്ന് കോടതി നിലപാടെടുത്താല്‍ ഡെല്‍ഹിക്ക് മത്സരങ്ങള്‍ ഇവിടെ നിന്നും മാറ്റുകയല്ലാതെ വേറെ വഴിയുണ്ടാകില്ല
ചെന്നൈയ്ക്ക് പിന്നാലെ ഡല്‍ഹിക്കും വേദി മാറ്റേണ്ടി വന്നേക്കും; ഡല്‍ഹി ഹൈക്കോടതി തീരുമാനിക്കും

ന്യൂഡല്‍ഹി: കാവേരി പ്രേേക്ഷാഭത്തിന്റെ പശ്ചാത്തലത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഹോം മത്സരങ്ങളുടെ വേദി മാറ്റേണ്ടി വന്നതിന് പിന്നാലെ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ ഭാഗത്ത് നിന്നും സമാന നീക്കമുണ്ടാകുമെന്ന് സൂചന. ഡല്‍ഹിയിലെ ഫിറോഷ് ഷാ കോട്‌ല സ്‌റ്റേഡിയത്തില്‍ നിന്നും ഡെയര്‍ഡെവിള്‍സിന്റെ ഹോം മത്സര വേദി മാറ്റിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. 

എന്നാല്‍ പ്രതിഷേധങ്ങളല്ല ഡല്‍ഹിയുടെ വേദി മാറ്റത്തിന് പിന്നില്‍. ഫിറോഷ് ഷാ കോട്‌ല സ്‌റ്റേഡിയത്തിലെ ആര്‍പി മെഹ്‌റ ബ്ലോക്കിന്റെ നിര്‍മാണം നിയമവിധേയമല്ലെന്ന ഡല്‍ഹി ഹൈക്കോടതിയുടെ നിലപാടാണ് ഡല്‍ഹി ആരാധകരെ കുഴയ്ക്കുന്നത്. 2000 കാണികളേയും ടിവി ക്യാമറകളേയും വഹിക്കുന്ന ആര്‍പി ബ്ലോക്കി ഉപയോഗിക്കരുതെന്ന് ഡല്‍ഹി ഹൈക്കോടതി നിലപാടെടുത്താല്‍ അത് ലൈവ് സംപ്രേഷണത്തെ ബാധിക്കും. 

ബൗളേഴ്‌സ് എന്‍ഡില്‍ നിന്നുള്ള കാഴ്ച ഒപ്പിയെടുക്കുന്നതിന് ആര്‍പി ബ്ലോക്ക് വേണം. ഇവിടെ ക്യാമറ സ്ഥാപിക്കരുതെന്ന് കോടതി നിലപാടെടുത്താല്‍ ഡെല്‍ഹിക്ക് മത്സരങ്ങള്‍ ഇവിടെ നിന്നും മാറ്റുകയല്ലാതെ വേറെ വഴിയുണ്ടാകില്ല. ഏപ്രില്‍ 18ന് കേസ് കോടതി വീണ്ടും പരിഗണിക്കും. മത്സരങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നതിനാല്‍ കൂടുതല്‍ സമയം കയ്യിലില്ലെന്ന് ചൂണ്ടിക്കാട്ടി കേസ് അന്ന് തന്നെ പരിഗണിക്കണം എന്ന് ഡല്‍ഹി ഡെയര്‍ഡെവിള്‍സ് കോടതിയില്‍ ആവശ്യപ്പെടും.

എന്നാല്‍ ക്യാമറകള്‍ ഇവിടെ സ്ഥാപിക്കാന്‍ കോടതി അനുവദിക്കും എന്നാണ് പ്രതീക്ഷയെന്ന് ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല പറഞ്ഞു. ഹോം മത്സരങ്ങളുടെ വേദി ഒരു കാരണത്താലും മാറ്റില്ലെന്നാണ് ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഹേമന്ത് ദുവയുടെ നിലപാട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com