ബാഡ്മിന്റനില്‍ സ്വര്‍ണം സിന്ധുവിനോ സൈനയ്‌ക്കോ?പുരുഷ സിംഗിള്‍സിലും ഇന്ത്യന്‍ ഫൈനല്‍ യാഥാര്‍ഥ്യമായില്ല

ഈ വര്‍ഷം ആദ്യം ഇന്തോനേഷ്യന്‍ ഓപ്പണ്‍ ക്വാര്‍ട്ടറിലും ഇരുവരും നേര്‍ക്കു നേര്‍ വന്നിരുന്നു
ബാഡ്മിന്റനില്‍ സ്വര്‍ണം സിന്ധുവിനോ സൈനയ്‌ക്കോ?പുരുഷ സിംഗിള്‍സിലും ഇന്ത്യന്‍ ഫൈനല്‍ യാഥാര്‍ഥ്യമായില്ല

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസ് ബാഡ്മിന്റനില്‍ ഇന്ത്യന്‍ ഫൈനല്‍. ലോക ബാഡ്മിന്റന്‍ ലോകത്ത് ഇന്ത്യയ്ക്കായി നേട്ടങ്ങള്‍ കൊയ്യുന്ന സൈനയും, സിന്ധുവുമാണ് വെള്ളിയും സ്വര്‍ണവും ഇന്ത്യയ്‌ക്കെന്ന് ഉറപ്പാക്കി പോരാടാന്‍ ഇറങ്ങുന്നത്. 

സെയ്‌ന ഫൈനലിലേക്ക് കടന്നതിന് പിന്നാലെ കാനഡ താരത്തെ നേരിട്ടുള്ള രണ്ട് സെറ്റുകള്‍ക്ക് തോല്‍പ്പിച്ച് സിന്ധുവും സ്വപ്ന ഫൈനലിലേക്കെത്തി. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സൈന സ്വര്‍ണം നേടിയിരുന്നു. എന്നാല്‍ 2014ലെ ഗെയിംസ് പരിക്കിനെ തുടര്‍ന്ന് സിന്ധുവിന് നഷ്ടമാവുകയായിരുന്നു. 

ലോക റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്താണ് സിന്ധു. സൈന പന്ത്രണ്ടാമതും. ഈ വര്‍ഷം ആദ്യം ഇന്തോനേഷ്യന്‍ ഓപ്പണ്‍ ക്വാര്‍ട്ടറിലും ഇരുവരും നേര്‍ക്കു നേര്‍ വന്നിരുന്നു. അന്ന് സിന്ധുവിനെതിരെ ആധികാരിക ജയം നേടിയായിരുന്നു സൈന സെമിയിലേക്ക് കടന്നത്. 

അന്താരാഷ്ട്ര തലത്തില്‍ നേര്‍ക്കു നേര്‍ വന്നപ്പോഴെല്ലാം കൂടുതല്‍ തവണ ജയിച്ചു കയറിയത് സൈനയായിരുന്നു. ഇന്തോനേഷ്യന്‍ ഓപ്പണ്‍ ഉള്‍പ്പെടെ മൂന്ന് തവണ ഏറ്റുമുട്ടിയപ്പോള്‍ സൈന രണ്ട് തവണയും, സിന്ധു ഒരു തവണയുമാണ് ജയം പിടിച്ചത്. 

കോമണ്‍വെല്‍ത്ത് ഗെയിംസിലെ വനിതാ സിംഗിള്‍സ് ഫൈനലില്‍ ഇന്ത്യന്‍ ആധിപത്യം വന്നതിന് പിന്നാലെ പുരുഷ സിംഗിള്‍സിലും ഇതിന്റെ സാധ്യത തെളിഞ്ഞിരുന്നു. എന്നാല്‍ മലേഷ്യന്‍ താരം ലീ ചൊങ് വെയ്ക്ക് മറ്റ് പദ്ധതികളുണ്ടായിരുന്നു. ഇന്ത്യയുടെ എച്ച്.എസ്.പ്രണോയിയെ മൂന്ന് സെറ്റുകള്‍ നീണ്ട പോരാട്ടത്തിന് ഒടുവില്‍ ലീ തോല്‍പ്പിക്കുകയായിരുന്നു. ഫൈനലില്‍ ഇന്ത്യയുടെ ശ്രീകാന്തിനെ ലീ നേരിടും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com