വിഷുദിനത്തില്‍ വെടിക്കെട്ടുമായി സജ്ഞു; രാജസ്ഥാന് കൂറ്റന്‍ സ്‌കോര്‍

ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സിനെതിരായ മത്സരത്തില്‍ മലയാളിത്താരം സജ്ഞുസാംസണ് അര്‍ധസെഞ്ച്വുറി. 34 പന്തില്‍ നിന്നാണ് സഞ്ജു അര്‍ധസെഞ്ച്വുറി തികച്ചത്
വിഷുദിനത്തില്‍ വെടിക്കെട്ടുമായി സജ്ഞു; രാജസ്ഥാന് കൂറ്റന്‍ സ്‌കോര്‍

ബംഗളൂരു: ഐപിഎല്ലില്‍  റോയല്‍ ചാലഞ്ചേഴ്‌സിനെതിരായ മത്സരത്തില്‍ രാജസ്ഥാന് കൂറ്റന്‍ സ്്‌കോര്‍. നിശ്ചിത ഒാവറില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സ് നേടി. മലയാളിത്താരം സജ്ഞുസാംസണിന്റെ കൂറ്റനടിയാണ് മികച്ച സ്‌കേറിലേക്ക് രാജസ്ഥാനെ നയിച്ചത്. 45 പന്തുകളില്‍ നിന്നായി 92 റണ്‍സ് നേടി. 34 പന്തില്‍ നിന്നായിരുന്നു സഞ്ജു അര്‍ധ സെഞ്ചുറി തികച്ചത്. 10 സിക്‌സുകളും 2 ബൗണ്ടറിയും ഉള്‍പ്പെടുന്നതാണ് സഞ്ജുവിന്റെ ഇന്നിംഗ്‌സ്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാനുവേണ്ടി ക്യാപ്റ്റന്‍ അജ്യങ്ക്യ രഹാനെയും ഷോര്‍ട്ടും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 49 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 20 പന്തുകള്‍ നേരിട്ട് 36 റണ്‍സ് നേടിയ രഹാനെയുടെ വിക്കറ്റാണ് രാജസ്ഥാന് ആദ്യം നഷ്ടമായത്. തൊട്ടുപിന്നാലെ ഷോര്‍ട്ടും മടങ്ങി. മൂന്നാം വിക്കറ്റില്‍ ബെന്‍ സ്റ്റോക്കിനൊപ്പം 49 റണ്‍സിന്റെയും നാലാം വിക്കറ്റില്‍ ജോസ് ബട്​ലർക്കൊപ്പം 73 റണ്‍സിന്റെയും കൂട്ടുകെട്ടുണ്ടാക്കാന്‍ സഞ്ജുവിന് സാധിച്ചു.

21 പന്തുകള്‍ നേരിട്ട് 27 റണ്‍സ് നേടിയാണ് ബെന്‍ സ്റ്റോക്ക് പുറത്തായത്. 14 പന്തില്‍ 23 റണ്‍സാണ് ബട്​ലറുടെ സംഭാവന. തുടക്കത്തില്‍ വിക്കറ്റ് കളയാതെ പതുക്കെ കളിച്ച സഞ്ജു അവസാന ഓവറുകളില്‍ ഗിയര്‍ മാറ്റിയതോടെയാണ് രാജസ്ഥാന്‍ കൂറ്റന്‍ സ്‌കോറിലെത്തിയത്. ബെംഗളൂരുവിനായി ക്രിസ് വോക്‌സും ചഹാലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com