അവിടെ ധോനി-യുവി ബ്രൊമാന്‍സ്, ഇവിടെ സാക്ഷി-ഹസില്‍ സഖ്യം, ഒപ്പം സിവയും

ഇരുവരും തമ്മിലുള്ള ഓള്‍ഡ് ബ്രോമാന്‍സ് കൂടി ക്രിക്കറ്റ് പ്രേമികള്‍ക്കിടയിലേക്ക് എത്തുന്നതായിരുന്നു ചെന്നൈ-പഞ്ചാബ് മത്സരം
അവിടെ ധോനി-യുവി ബ്രൊമാന്‍സ്, ഇവിടെ സാക്ഷി-ഹസില്‍ സഖ്യം, ഒപ്പം സിവയും

പുറം വേദന ഇടയ്ക്ക് വില്ലനായി എത്തിയെങ്കിലും, ഫിനിഷിങ്ങില്‍ പാളിയെങ്കിലും ധോനിയുടെ ഇന്നിങ്‌സിനുള്ള അഭിനന്ദനമായിരുന്നു എല്ലാ കോണില്‍ നിന്നും എത്തിയത്. 44 ബോളില്‍ നിന്നും 79 റണ്‍സെടുത്ത് ടീമിനെ ജയത്തോട് അടുപ്പിച്ച ധോനിയുടെ ഇന്നിങ്‌സിന് പുറമെ മറ്റൊന്ന് കൂടിയുണ്ടായിരുന്നു ക്രിക്കറ്റ് പ്രേമികളുടെ കണ്‍കുളിര്‍പ്പിക്കുന്നതായിട്ട്. 

സ്റ്റുവര്‍ട്ട് ബ്രോഡിനെ ആറ് തവണ അതിര്‍ത്തി കടത്തിയപ്പോള്‍ നോണ്‍ സ്‌ട്രൈക്കറായിരുന്ന ധോനി. ലോക കപ്പ് കിരീടം ഇന്ത്യയുടെ കൈകളിലേക്ക് എത്തിച്ച് ധോനി പന്ത് അതിര്‍ത്തി കടത്തിയപ്പോള്‍ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലുണ്ടായിരുന്ന യുവരാജ്. ഇരുവരും തമ്മിലുള്ള ഓള്‍ഡ് ബ്രോമാന്‍സ് കൂടി ക്രിക്കറ്റ് പ്രേമികള്‍ക്കിടയിലേക്ക് എത്തുന്നതായിരുന്നു ചെന്നൈ-പഞ്ചാബ് മത്സരം. 

വേദനയില്‍ നിന്നും രക്ഷ നേടാന്‍ ശ്രമിക്കുന്നതിന് ഇടയില്‍ ഗ്രൗണ്ടില്‍ കിടക്കുന്ന ധോനിയുടെ തലയില്‍ യുവി കാണിക്കുന്ന തമാശയാണ് ക്രിക്കറ്റ് ആരാധകരെ യുവി-ധോനി സഖ്യത്തിന്റെ ആ പഴയ കാലത്തേക്ക് കൊണ്ടുപോകുന്നത്. 

കളിക്കളത്തില്‍ ധോനിയും യുവിയും തമ്മിലുള്ള കൗതുകത്തിന് പുറമെ, സാക്ഷിയും, സിവയും ഹസില്‍കീച്ചും ഒരുമിച്ചുള്ള ഫോട്ടോയും ആരാധകര്‍ക്ക് മുന്നിലേക്ക് എത്തുന്നുണ്ട്. ഹസിലും സാക്ഷിയും ചേര്‍ന്ന് സിവയ്ക്ക ചുറ്റും നിന്ന് ഉമ്മ വയ്ക്കുന്ന ഫോട്ടോയാണ് ഹസില്‍ ഇന്‍സ്റ്റഗ്രാമിലൂടെ ഷെയര്‍ ചെയ്യുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com