ഐപിഎലെ മികച്ച കളി മാത്രം കൊണ്ട് ഇന്ത്യന്‍ ടീമിലെത്താനാവില്ല; സഞ്ജുവിന്റെ പ്രകടനത്തിന് ശേഷം കോഹ് ലി

ചില മത്സരങ്ങള്‍ക്കും ടൂര്‍ണമെന്റുകള്‍ക്കും വേണ്ടി സഞ്ജു എങ്ങിനെയാണ് തയ്യാറെടുക്കുന്നതെന്ന് മനസിലാവുന്നില്ല
ഐപിഎലെ മികച്ച കളി മാത്രം കൊണ്ട് ഇന്ത്യന്‍ ടീമിലെത്താനാവില്ല; സഞ്ജുവിന്റെ പ്രകടനത്തിന് ശേഷം കോഹ് ലി

എന്തുകൊണ്ട് സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമിലേക്ക് എത്തുന്നില്ല എന്നതില്‍ ഉത്തരം നല്‍കേണ്ടത് സഞ്ജു തന്നെയാണ്. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ സഞ്ജുവിന്റെ വെടിക്കെട്ടിന് പിന്നാലെ കോഹ് ലിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. 

സഞ്ജുവിനെ എന്തുകൊണ്ട് ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കുന്നില്ല എന്ന ചോദ്യമായിരുന്നു ക്ലാസ് ഇന്നിങ്‌സിന് ശേഷം സമൂഹമാധ്യമങ്ങളിലടക്കം ശക്തമായി ഉയര്‍ന്നത്. വളരെ കഴിവുള്ള താരമാണ് സഞ്ജു. ഐപിഎല്ലില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സഞ്ജുവിന്റെ മികച്ച കളിയാണ് നമ്മള്‍ കാണുന്നത്. ബാലന്‍സ്ഡായി ക്രീസില്‍ നിന്ന് സഞ്ജു കളിക്കുന്നു. എന്നാല്‍ ചില മത്സരങ്ങള്‍ക്കും ടൂര്‍ണമെന്റുകള്‍ക്കും വേണ്ടി സഞ്ജു എങ്ങിനെയാണ് തയ്യാറെടുക്കുന്നതെന്ന് മനസിലാവുന്നില്ല. ഇതായിരിക്കും ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളില്‍ വലിയ മുന്നേറ്റം നടത്താന്‍ സഞ്ജുവിന് സാധിക്കാത്തതെന്നും കോഹ് ലി പറയുന്നു. 

എങ്ങിനെ ഒരുങ്ങുന്നു എന്ന് വ്യക്തികളെ സംബന്ധിക്കുന്ന കാര്യമാണ്. എന്നാല്‍ ഐപിഎല്‍ സീസണുകള്‍ മാത്രം  മികച്ച കളി പുറത്തെടുക്കുന്നത് ഇന്ത്യന്‍ ടീമിലേക്ക്  എത്തുന്നതിന് പ്രാപ്തമാകുന്നില്ലെന്നാണ് ഇന്ത്യന്‍ നായകന്‍ വ്യക്തമാക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com