സിവയ്ക്ക് പപ്പായെ കെട്ടിപ്പിടിക്കണം;  ധോനിയെ ഗ്രൗണ്ടില്‍ നിന്നും തിരികെ വിളിക്കാന്‍ കലപില കൂട്ടുന്ന സിവ

കളിക്കളത്തില്‍ കളിയിങ്ങനെ കൊടുംപിരി കൊള്ളവെ ഗ്യാലറിയില്‍ ഒരാള്‍കലപില കൂട്ടുന്നുമുണ്ടായിരുന്നു
സിവയ്ക്ക് പപ്പായെ കെട്ടിപ്പിടിക്കണം;  ധോനിയെ ഗ്രൗണ്ടില്‍ നിന്നും തിരികെ വിളിക്കാന്‍ കലപില കൂട്ടുന്ന സിവ

പഴയെ ധോനിയെ വീണ്ടും കണ്ടതിന്റെ ആവേശത്തിലായിരുന്നു ക്രിക്കറ്റ് ലോകം പഞ്ചാബ്-ചെന്നൈ മത്സരത്തിന് ശേഷം. ജയം നേടിക്കൊടുക്കാന്‍ സാധിച്ചില്ലെങ്കിലും ജയിച്ചത് ധോനി തന്നെയാണെന്നാണ് ആരാധകര്‍ പറയുന്നത്. കളിക്കളത്തില്‍ കളിയിങ്ങനെ കൊടുംപിരി കൊള്ളവെ ഗ്യാലറിയില്‍ ഒരാള്‍
കലപില കൂട്ടുന്നുമുണ്ടായിരുന്നു. 

പപ്പായെ തിരികെ വിളിക്ക്, എനിക്ക് കെട്ടിപ്പിടിക്കണം എന്ന് പറഞ്ഞ് സിവയായിരുന്നു ആ കലപില കൂട്ടിയത്. ഈ സമയം ബാറ്റ് ചെയ്യുകയായിരുന്നു ധോനി. കളിക്കിടയില്‍ സിവയ്ക്ക് പപ്പായെ കെട്ടിപിടിക്കണം എന്ന് പറഞ്ഞപ്പോള്‍ ഇങ്ങനെയായിരുന്നു  എന്ന തലക്കെട്ടോടെയാണ് ധോനി സിവയുടെ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
 

 

A post shared by M S Dhoni (@mahi7781) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com