'വിരാട് കൊഹ് ലി, ക്രിക്കറ്റിലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ'; കൊഹ് ലിയെ പുകഴ്ത്തി ബ്രാവോ

'ക്രിക്കറ്റിനേക്കുറിച്ചും ബാറ്റിംഗിനെക്കുറിച്ചും എന്റെ സഹോദരനോട് വ്യക്തിപരമായി സംസാരിക്കണമെന്ന് വിരാടിനോട് പറയാറുണ്ട്'
'വിരാട് കൊഹ് ലി, ക്രിക്കറ്റിലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ'; കൊഹ് ലിയെ പുകഴ്ത്തി ബ്രാവോ

ന്ത്യയുടേയും ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുവിന്റേയും ക്യാപ്റ്റനായ വിരാട് കൊഹ് ലിയെ പ്രശംസയില്‍ മൂടി വെസ്റ്റിന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡൈ്വന്‍ ബ്രാവോ. ഫുട്‌ബോള്‍ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോട് ഉപമിച്ചുകൊണ്ടാണ് കൊഹ് ലിയെ വാനോളം പുകഴ്ത്തിയത്. 

വിരാടുമായുള്ള സമവാക്യം മികച്ചതാണ്. തന്റെ ഇളയ സഹോദരന്‍ ഡാരന്റെ കൂടെയാണ് വിരാട് കൊഹ് ലി അണ്ടര്‍- 19 ക്രിക്കറ്റ് കളിച്ചത്. ഞാന്‍ എപ്പോഴും അവനോട് പറയും കണ്ടും പഠിക്കേണ്ട വ്യക്തിയാണ് വിരാടെന്ന്. 34 കാരനായ ബ്രാവോ പറഞ്ഞു. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്‌സിന് വേണ്ടിയാണ് താരം കളിക്കുന്നത്. 

'ക്രിക്കറ്റിനേക്കുറിച്ചും ബാറ്റിംഗിനെക്കുറിച്ചും എന്റെ സഹോദരനോട് വ്യക്തിപരമായി സംസാരിക്കണമെന്ന് വിരാടിനോട് പറയാറുണ്ട്. ഞാന്‍ വിരാടിനെ കാണുന്നത് ക്രിക്കറ്റിലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെപ്പെലെയാണ്. വിരിടിനെതിരേ കളിക്കുന്ന ഒരു ക്രിക്കറ്റ് താരം എന്ന നിലയില്‍ അദ്ദേഹത്തിന്റെ കളി കാണുമ്പോഴും ഇന്ത്യയെയും ആര്‍സിബിയേയും പ്രതിനിധീകരിക്കുമ്പോഴും അദ്ദേഹത്തിന്റെ കളിയോടുള്ള താല്‍പ്പര്യത്തേയും കളിക്കുമ്പോഴുള്ള മികവിനേയും ഞാന്‍ അംഗീകരിക്കുന്നു.'  ബ്രാവോ കൂട്ടിച്ചേര്‍ത്തു. 

കൊഹ് ലി പുതുതായി ആരംഭിച്ച സംരംഭത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ എത്തിയതായിരുന്നു ബ്രാവോ. സ്പാനിഷ് ക്ലബ് റയല്‍ മാന്‍ഡ്രിഡിന്റെ താരമാണ് ക്രിസ്റ്റാനോ റൊണാള്‍ഡോ. അഞ്ച് ബാലന്‍ ഡിഓര്‍ പുരസ്‌കാരമാണ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com