ഒരു ബാറ്റിന് വേണ്ടി ധോനി മുടക്കുന്ന തുകയെത്രയാണ്? പക്ഷേ ധോനിയേയും വെട്ടുന്നത് കോഹ് ലി തന്നെ

എന്നാല്‍ ബാറ്റിനായി ധോനി എത്ര തുക മുടക്കുന്നു എന്നത് പലര്‍ക്കും അറിയാത്ത കാര്യമാണ്
ഒരു ബാറ്റിന് വേണ്ടി ധോനി മുടക്കുന്ന തുകയെത്രയാണ്? പക്ഷേ ധോനിയേയും വെട്ടുന്നത് കോഹ് ലി തന്നെ

ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തേയും ഇതിഹാസങ്ങള്‍ക്കൊപ്പം ധോനിയുടെ പേരും ഉണ്ടാകുമെന്നത് തര്‍ക്ക മില്ലാത്ത കാര്യമാണ്. ടിമിനെ ലോക കിരീടത്തിലേക്കുള്‍പ്പെടെ എത്തിച്ച  ധോനി ക്രിക്കറ്റില്‍ മറ്റ് ഇന്ത്യന്‍ നായകന്മാര്‍ക്ക് പിന്നിടാന്‍ സാധിക്കാത്ത നേട്ടങ്ങള്‍ ഒരുപാട് തന്റെ പേരിലാക്കിയിട്ടുമുണ്ട്. ഈ കാലയളവില്‍ നിരവധി ബ്രാന്‍ഡുകളും ധോനിയുടെ മുഖം സ്വന്തമാക്കുന്നതിനായി എത്തി. 

മറ്റ് നായകന്മാര്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കാത്ത നേട്ടങ്ങള്‍ കൈപ്പിടിയിലാക്കിയ കൂട്ടത്തില്‍ രാജ്യത്തെ ഏറ്റവും സമ്പന്നനായ ക്രിക്കറ്റ് താരത്തിന്റെ ലിസ്റ്റിലും ധോനി മുന്നിലുണ്ട്. റീബുക്ക്, പെപ്‌സികോ, ടിവിഎസ് മോട്ടോര്‍സ്, റിലയന്‍സ് ഗ്രൂപ്പ്, ഭാരത് പെട്രോളിയം എന്നിവയാണ് ധോനിയെ അംബാസിഡറാക്കിയ ബ്രാന്‍ഡുകളില്‍ ചിലത്. 

കളിക്കളത്തില്‍ അടിച്ചു കളിക്കുന്ന ബാറ്റിന്റെ സ്‌പോണ്‍സര്‍ഷിപ്പിന്റെ പേരിലും മറ്റ് കായിക താരങ്ങളെ ധോനി വെല്ലുന്നു. സ്പാര്‍ട്ടന്‍ കമ്പനിയുമായി 25 കോടിയുടെ കരാറിലാണ് ധോനി ഏര്‍പ്പെട്ടിരിക്കുന്നത്. 

എന്നാല്‍ ഇവിടെ ധോനിക്ക് മുന്‍പ് കോഹ് ലിയുണ്ട്. എട്ട് വര്‍ഷത്തേക്കായി നൂറ് കോടിയുടെ കരാറാണ് എംആര്‍എഫുമായി കോഹ് ലി ഏര്‍പ്പെട്ടിരിക്കുന്നത്. എന്നാല്‍ ബാറ്റിനായി ധോനി എത്ര തുക മുടക്കുന്നു എന്നത് പലര്‍ക്കും അറിയാത്ത കാര്യമാണ്. കൂറ്റന്‍ സിക്‌സുകള്‍ പറത്തുന്നതിനായി ഉപയോഗിക്കുന്ന സ്പാര്‍ട്ടന്റെ കട്ടികൂടിയ ബാറ്റിനായി 32,000 രൂപയാണ് ധോനി മുടക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com