മുഹമ്മദ് ഷമിയെ പോലെയല്ല, ഇവിടെ ഭാര്യയുമായുള്ള തര്‍ക്കത്തില്‍ സെവാഗിന് ജയിക്കണം

നക്ഷത്രത്തോട് ഒരു ആഗ്രഹം സാധിച്ചു തരാന്‍ ആവശ്യപ്പെട്ടു. ഭാര്യയുമായുള്ള ഒരു തര്‍ക്കത്തില്‍ തന്നെ വിജയിപ്പിക്കണം എന്നായിരുന്നു അത്
മുഹമ്മദ് ഷമിയെ പോലെയല്ല, ഇവിടെ ഭാര്യയുമായുള്ള തര്‍ക്കത്തില്‍ സെവാഗിന് ജയിക്കണം

ടെസ്റ്റിലും ഏകദിനത്തിലും ഒരോപോലെ വെടിക്കെട്ടു നടത്തി ആവേശത്തിലാക്കിയ സെവാഗിന് വിടവാങ്ങല്‍ മത്സരത്തിന് പോലും അവസരം നല്‍കാതെ പറഞ്ഞുവിട്ടതിലെ നിരാശ ക്രിക്കറ്റ് പ്രേമികള്‍ക്കിടയിലുണ്ടായിരുന്നു. ക്രിക്കറ്റ് മൈതാനത്തിന് പുറത്ത്, ട്വീറ്റുകളുമായി സെവാഗ് കളം നിറഞ്ഞതോടെ ആരാധകര്‍ പിന്നെയാ സങ്കടമെല്ലാം മറന്നു. രണ്ട് വരി ട്വീറ്റുകളില്‍ തുരു തുരെ അടിക്കുന്ന ബൗണ്ടറിയുടെ കൗതുകം നല്‍കാനും സെവാഗിന് സാധിച്ചിരുന്നു. 

വേറെ ആരേയും ട്രോളിയല്ല ഇപ്പോള്‍ സെവാഗിന്റൈ ട്വീറ്റ്. വിവാഹ വാര്‍ഷികമാണ് ഇന്ത്യന്‍ മുന്‍ ഓപ്പണറുടെ. ഭാര്യയ്‌ക്കൊപ്പം നില്‍ക്കുന്ന ക്യൂട്ട് ഫോട്ടോയാണ് താരം ട്വീറ്റ് ചെയ്യുന്നത്. പക്ഷേ സെവാഗിന്റെ മുഖം കേക്കില്‍ പൊതിഞ്ഞാണെന്ന് മാത്രം. 

തമാശയതല്ല, വിവാഹ വാര്‍ഷികാഘോഷത്തിന് ഏതാനും ദിവസം മുന്‍പ് സെവാഗ് മറ്റൊന്നു കൂടി ട്വീറ്റ് ചെയ്തിരുന്നു. താഴേക്ക് വീഴുന്ന ഒരു നക്ഷത്രത്തെ കണ്ട ഒരു വ്യക്തി നക്ഷത്രത്തോട് ഒരു ആഗ്രഹം സാധിച്ചു തരാന്‍ ആവശ്യപ്പെട്ടു. ഭാര്യയുമായുള്ള ഒരു തര്‍ക്കത്തില്‍ തന്നെ വിജയിപ്പിക്കണം എന്നായിരുന്നു അത്. താഴേക്ക് വീഴുന്നത് ഒഴിവാക്കി നക്ഷത്രം തടിയൂരി എന്നായിരുന്നു സെവാഗിന്റെ ട്വീറ്റ്. ഭാര്യയും ഒരുമിച്ചുള്ള ഫോട്ടോ ഇട്ടായിരുന്നു സെവാഗിന്റെ ഈ ട്വീറ്റും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com