ജന്മദിനത്തില്‍ സച്ചിനെ ചൊറിഞ്ഞ് ക്രിക്കറ്റ് ഓസ്‌ട്രേലിയ; സച്ചിനെ ക്ലീന്‍ ബൗള്‍ഡാക്കുന്ന വീഡിയോയുമായി ജന്മദിനാശംസ

സച്ചിനുള്ള ജന്മദിന ആശംസയല്ല അത്. പകരം ഓസീസ് മുന്‍ ബൗളര്‍ ഡാമിയന്‍ ഫ്‌ലെമിങ്ങിനുള്ള ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ജന്മദിന ആശംസയാണ് വിവാദമാകുന്നത്
ജന്മദിനത്തില്‍ സച്ചിനെ ചൊറിഞ്ഞ് ക്രിക്കറ്റ് ഓസ്‌ട്രേലിയ; സച്ചിനെ ക്ലീന്‍ ബൗള്‍ഡാക്കുന്ന വീഡിയോയുമായി ജന്മദിനാശംസ

ക്രിക്കറ്റ് ലോകത്തിനകത്തും പുറത്തു നിന്നും സച്ചിനുള്ള ജന്മദിനാശംസകളാണ് ഒഴുകുന്നത്. പക്ഷേ ക്രിക്കറ്റ് ഓസ്‌ട്രേലിയ കുറച്ച് വിചിത്രമായിട്ടായിരുന്നു ജന്മദിന ആശംസ നേര്‍ന്നത്. സച്ചിനുള്ള ജന്മദിന ആശംസയല്ല അത്. പകരം ഓസീസ് മുന്‍ ബൗളര്‍ ഡാമിയന്‍ ഫ്‌ലെമിങ്ങിനുള്ള ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ജന്മദിന ആശംസയാണ് വിവാദമാകുന്നത്. 

സച്ചിനും ഫ്‌ലെമിങ്ങും ജന്മദിനം ആഘോഷിക്കുന്ന ഏപ്രില്‍ 24ന്, ഫ്‌ലെമിങ്ങിന്റെ ബോളില്‍ ക്ലീന്‍ ബൗള്‍ഡ് ആകുന്ന സച്ചിന്റെ വീഡിയോ ഒപ്പം ചേര്‍ത്താണ് ഓസീസ് ബൗളര്‍ക്കുള്ള ക്രിക്കറ്റ് ഒാസ്‌ട്രേലിയയുടെ ജന്മദിന ആശംസ. ഇന്ത്യ്ക്കാരെ പ്രകോപിപ്പിക്കുന്നതും ഇത് തന്നെ..

ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ട്വീറ്റിന് താഴെ സച്ചിന്റെ ആരാധകര്‍ പൊങ്കാല തുടങ്ങി കഴിഞ്ഞു. നിങ്ങളുടെ സ്വിങ് കിങ്ങിനെ അടിച്ചു പറത്തിയ ഞങ്ങളുടെ  മാസ്റ്റര്‍ ബ്ലാസ്റ്ററെ കണ്ടോളാന്‍ പറഞ്ഞ് വീഡിയോ സഹിതമാണ് ഇന്ത്യക്കാര്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയയ്ക്ക് മറുപടി നല്‍കുന്നത്. എത്ര വിലക്കുകള്‍ കിട്ടിയിട്ടും കാര്യമില്ല. ഓസ്‌ട്രേലിയ മാറാന്‍ പോകുന്നില്ലെന്ന കമന്റുകളുമായിട്ടാണ് ഓസ്‌ട്രേലിയയ്ക്ക് നേരെയുള്ള ഇന്ത്യയുടെ തിരിച്ചടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com