ജിമ്മിലെ വര്‍ക്ക്ഔട്ടില്‍ കോഹ്ലിയിട്ട അതേ ടീഷര്‍ട്ട്, വിമാനത്താവളത്തിലെത്തിയ അനുഷ്‌കയും സെയിം

വസ്ത്രങ്ങള്‍ പരസ്പരം മാറി മാറി ഉപയോഗിച്ചാണ് രണ്ട് പേരും വിവാഹത്തിന് ശേഷം തലക്കെട്ടുകളില്‍ നിറഞ്ഞത്
ജിമ്മിലെ വര്‍ക്ക്ഔട്ടില്‍ കോഹ്ലിയിട്ട അതേ ടീഷര്‍ട്ട്, വിമാനത്താവളത്തിലെത്തിയ അനുഷ്‌കയും സെയിം

റെക്കോര്‍ഡുകള്‍ ഒന്നൊന്നായി മറികടന്നു മുന്നേറുന്നതിന് പുറമെ കളിക്കളത്തിന് പുറത്തും കോഹ് ലി ശ്രദ്ധാ കേന്ദ്രമാണ്. ബാറ്റിങ്ങിനും നായകത്വത്തിനും പുറമെ കോഹ് ലിയുടെ സ്‌റ്റൈലും ഫാഷനും ഇഷ്ടപ്പെടുന്ന ആരാധകരുമുണ്ട്. വിവാഹത്തിന് ശേഷം അനുഷ്‌കയ്ക്ക് ഒപ്പമുള്ള ഈ സ്റ്റൈലാണ് ആരാധകരില്‍ കൗതുകമുണര്‍ത്തുന്നത്. 

വസ്ത്രങ്ങള്‍ പരസ്പരം മാറി മാറി ഉപയോഗിച്ചാണ് രണ്ട് പേരും വിവാഹത്തിന് ശേഷം തലക്കെട്ടുകളില്‍ നിറഞ്ഞത്. ഇപ്പോള്‍ വീണ്ടും കോഹ് ലിയുടെ ടീഷര്‍ട്ടില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് അനുഷ്‌ക. വിമാനത്താവളത്തില്‍ വെച്ചാണ് കോഹ് ലിയുടെ ടീഷര്‍ട്ടില്‍ അനുഷ്‌കയെ ആരാധകര്‍ കണ്ടുപിടിച്ചത്. 

 

A post shared by _shine_selfie (@_shine_selfie) on

ജിമ്മിലെ വര്‍ക്ക്ഔട്ടിനിടയിലെ സെല്‍ഫിയില്‍ കോഹ് ലി ധരിച്ചിരുന്ന അതേ ടീഷര്‍ട്ട് തന്നെയാണിതെന്നാണ് ആരാധകര്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com