ക്രിക്കറ്റ് ലോകം മറന്ന ശ്രീശാന്തിനെ ഓര്‍മിപ്പിച്ച് ബേസില്‍; മാനസീകമായി തളരുമ്പോള്‍ ശ്രീശാന്തിന്റെ അടുത്തേക്കാണ് ഞാന്‍ എത്താറ്

കിട്ടിയ അവസരം ബേസില്‍ തകര്‍ത്തുപയോഗിച്ചു. നാല് റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റാണ് ബേസില്‍ വീഴ്ത്തിയത്
ക്രിക്കറ്റ് ലോകം മറന്ന ശ്രീശാന്തിനെ ഓര്‍മിപ്പിച്ച് ബേസില്‍; മാനസീകമായി തളരുമ്പോള്‍ ശ്രീശാന്തിന്റെ അടുത്തേക്കാണ് ഞാന്‍ എത്താറ്

വിജയ വഴിയില്‍ തിരിച്ചെത്തുവാനുള്ള മുംബൈയുടെ ശ്രമങ്ങളെ കടപുഴക്കി എറിയുകയായിരുന്നു സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. മുംബൈയെ തറപറ്റിക്കാന്‍ സണ്‍റൈസേഴ്‌സിനെ സഹായിച്ചതില്‍ നിര്‍ണായക പങ്കുവഹിച്ചതാവട്ടെ മലയാളിയായ ബേസില്‍ തമ്പിയും. 

സൂര്യകുമാര്‍ യാദവിനെ പുറത്താക്കിയായിരുന്നു മുംബൈ പരാജയം ബേസില്‍ ഉറപ്പിച്ചത്.  15ാം ഓവര്‍ വരെ ബേസിലിന് കാത്തിരിക്കേണ്ടി വന്നു ബൗള്‍ ചെയ്യാനുള്ള അവസരത്തിനായി. അതുമാത്രവുമല്ല, സീസണില്‍ ആദ്യമായിട്ടാണ് ബേസിലിനെ വില്യംസന്‍ പ്ലേയിങ് ഇലവനില്‍  ഉള്‍പ്പെടുത്തുന്നതും. 

കിട്ടിയ അവസരം ബേസില്‍ തകര്‍ത്തുപയോഗിച്ചു. നാല് റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റാണ് ബേസില്‍ വീഴ്ത്തിയത്. മാനസീകമായി തകര്‍ന്നു നില്‍ക്കുന്ന സമയം സഹായം തേടി പോകുന്നത് ഇന്ത്യന്‍ മുന്‍ പേസര്‍ ശ്രീശാന്തിന്റെ അടുത്തേക്കാണെന്നാണ് ഐപിഎല്‍ ലോകത്തെ ശ്രദ്ധ തന്നിലേക്ക് എത്തിയതിന് ശേഷം ബേസില്‍ പറയുന്നത്.

ചില സാഹചര്യങ്ങളെ എങ്ങിനെ നേരിടണം എന്ന് അദ്ദേഹം പറഞ്ഞു തരും. എന്തൊക്കെയാണ് ഞാന്‍ ചെയ്യേണ്ടത് എന്ന് നിര്‍ദേശിക്കുന്നതിന് ഒപ്പം എന്നെ ഏറ്റവും കൂടുതല്‍ പ്രചോദിപ്പിക്കുന്നതും ശ്രീശാന്താണെന്ന് ബേസില്‍ പറയുന്നു. 

2017ല്‍ ഐപിഎല്ലില്‍ എമര്‍ജിങ് പ്ലേയറായതിന് ശേഷം വലിയ മാറ്റങ്ങളുണ്ടായെന്നും ബേസില്‍ പറയുന്നു. എല്ലാവര്‍ക്കും ഇപ്പോള്‍ എന്നെ അറിയാം. ബൗളിങ്ങിലും എനിക്ക് കോണ്‍ഫിഡന്‍സ് വന്നു. ദുലീപ് ട്രോഫി, ഡിയോദര്‍ ട്രോഫി, ദക്ഷിണാഫ്രിക്ക, ന്യൂസിലാന്‍ഡ് പരമ്പരയ്ക്കുള്ള ഇന്ത്യയുടെ എ ടീം എന്നിവയ്ക്ക് പുറമെ, ഇന്ത്യന്‍ ടീമിന്റെ ലങ്കന്‍ പര്യടനത്തിലും സെലക്ടര്‍മാര്‍ ബേസിലിനെ തെരഞ്ഞെടുത്തിരുന്നു. 

നന്നായി പരിശീലനം നടത്തൂ എന്നായിരുന്നു ബിസിസി സെലക്ഷന്‍ കമ്മിറ്റി തലവന്‍ എംഎസ്‌കെ പ്രസാദ് തനിക്ക് സന്ദേശം അയച്ചതെന്നും ബേസില്‍ പറയുന്നു. ഭൂമ്രയും, ഭുവനേശ്വര്‍ കുമാറും മികച്ച് നില്‍ക്കുമ്പോള്‍ ഇന്ത്യന്‍ ടീമില്‍ ഇടം നേടുക എന്നത് ബേസിലിന് വെല്ലുവിളി ഉയര്‍ത്തുന്ന കാര്യമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com