അര്‍ജന്റീനയെ നയിക്കാന്‍ സാധ്യതയുള്ളവര്‍, ഇവരില്‍ ആരാകും? 

2014ല്‍ മെസി സെബെല്ലയുമായി ഉടക്കി, 2018ല്‍ സാംപോളിയും
അര്‍ജന്റീനയെ നയിക്കാന്‍ സാധ്യതയുള്ളവര്‍, ഇവരില്‍ ആരാകും? 

ലോകത്തിലെ ഏറ്റവും മികച്ച പരശീലകന്‍ ഇദ്ദേഹമാണ് എന്നായിരുന്നു 2017ല്‍ സാംപോളിക്ക് അര്‍ജന്റീനിയന്‍ ടീമിന്റെ പരിശീലക വേഷം നല്‍കി എഫ്എ പ്രസിഡന്റ് താപിയ പറഞ്ഞത്. ചിലിയെ കോപ്പ അമേരിക്ക ചാമ്പ്യന്മാരാക്കിയ സാംപോളിയുമായി ഖത്തര്‍ ലോക കപ്പ് കൂടി മുന്നില്‍ കണ്ട് അഞ്ച് വര്‍ഷത്തെ കരാറിനും അര്‍ജന്റീന ഒപ്പിട്ടു. പക്ഷേ ലോക കപ്പിലെ  ക്രൊയേഷ്യക്കെതിരായ മത്സരത്തോടെ തന്നെ സാംപോളിയുടെ വിധി നിശ്ചയിക്കപ്പെട്ടു. 

അഞ്ചു വര്‍ഷത്തെ കരാറില്‍ ഒരു വര്‍ഷം തികയുന്നതിന് മുന്‍പ് തന്നെ സാംപോളിക്ക് പുറത്തേക്കുള്ള വഴി തുറന്നു. സാംപോളി പടിയിറങ്ങിയപ്പോള്‍ ഇനി ആര് എന്ന് തിരയുകയാണ് അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍. മുന്‍ പരിശീലകന്‍ ഡീഗോ സൈമണ്‍, മൗറിസിയോ പൊഷെട്ടിനോ എന്നിവരെ ആരാധകര്‍ക്ക് പ്രിയമാണെങ്കിലും സാമ്പത്തിക പ്രശ്‌നം ഇവിടെ വില്ലനാവുന്നു. 

അലക്‌സാന്ദ്രോ സബെല്ല

2014 ലോക കപ്പിലെ അര്‍ജന്റീനയുടെ ആദ്യ മത്സരത്തില്‍ അഞ്ച് പ്രതിരോധ നിര താരങ്ങളുമായിട്ടായിരുന്നു സെബെല്ല മെസിയേയും സംഘത്തേയും ഇറക്കിയത്. ഇതിലുള്ള എതിര്‍പ്പ് പരസ്യമായി വ്യക്തമാക്കി മെസി അന്ന് രംഗത്തെത്തുകയും ചെയ്തു.

2018 ലോക കപ്പിലും പരിശീലകനെതിരെ മെസിക്ക് പ്രതികരിക്കേണ്ടതായി വന്നു. സാംപോളി കളം വിടുമ്പോള്‍ മെസിക്ക് സെബല്ലയെ വീണ്ടും പരിശീലക കുപ്പായത്തില്‍ അംഗീകരിക്കാന്‍ സാധിക്കുമോ എന്നതാണ് പ്രധാന ചോദ്യം. 

ജോസ് പെകര്‍മന്‍

അര്‍ജന്റീനിയന്‍ യുവത്വത്തെ തുടര്‍ച്ചയായി ലോക കിരീടങ്ങളിലേക്ക് അടുപ്പിച്ചു എന്നതാമ് പെകര്‍മനിന്റെ പ്ലസ് പോയിന്റ്. 2005ലും 2007ലും അദ്ദേഹം അര്‍ജന്റീനയുടെ അണ്ടര്‍ 20 ടീമിനെ ലോക കപ്പ് കിരീട ജയത്തിലേക്ക നയിക്കുകയായിരുന്നു.

2006 ലോക കപ്പില്‍ പുറത്തായെങ്കിലും മെസി, അഗ്്യുറോ, ഡി മരിയ, റൊമേരോ എ്ന്നീ കളിക്കാര്‍ക്ക ഒത്തിണങ്ങി കളിക്കാന്‍ ഇദ്ദേഹവുമൊത്ത് സാധിക്കുന്നു എന്നതും നിര്‍ണായകമാണ്. 

റിക്കാര്‍ഡോ ഗറേസ

1982ന് ശേഷം തങ്ങളുടെ ആദ്യ കിരീടത്തിലേക്ക് പെറുവിനെ എത്തിച്ച് ഹീറോ ആവുകയായിപുന്നു റിക്കോര്‍ഡോ. ആദ്യ റൗണ്ടില്‍ തന്നെ പുറത്തായെങ്കിലും റഷ്യയില്‍ പെറു പോസിറ്റീവ് മുന്നേറ്റങ്ങള്‍ നടത്തിയിരുന്നു.

പ്രായം  പ്രധാന വില്ലനാവുന്ന അര്‍ജന്റീനിയന്‍ നിരയെ മാറ്റത്തിലൂടെ കടത്തി വിടാന്‍ റിക്കാര്‍ഡോയ്ക്ക് കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 

മാറ്റിയാസ് അല്‍മെയ്ഡ

അര്‍ജന്റീനിയ്ക്കു മുന്നിലുള്ള പരിശീലകരില്‍ പലരും 60 വയസ് പിന്നിട്ടു കഴിഞ്ഞു. എന്നാല്‍ പരിശീലക കുപ്പായത്തിലെ പുതിയ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുതിയ തലമുറയിലെ പരിശീലകനാണ് മാറ്റിയാസ് അല്‍മെയ്ഡ എന്നതാണ് അദ്ദേഹത്തിന്റെ പ്രത്യേകത. അര്‍ജന്റീനയുടെ പരിശീലക വേഷത്തില്‍ എത്താനുള്ള ആഗ്രഹവും അദ്ദേഹം പ്രകടിപ്പിച്ചു കഴിഞ്ഞു. 

മാഴ്‌സെലോ ഗല്ലാര്‍ഡോ

അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ആഗ്രഹിക്കുന്നതെല്ലാം  നല്‍കാന്‍ പ്രാപ്തനാണ് ഗല്ലാര്‍ഡോ. ഗല്ലാര്‍ഡോയ്ക്ക കീഴീല്‍ എട്ട് കിരീടങ്ങളാണ് റിവര്‍ നേടിയത്. ഗല്ലാര്‍ഡോയെ മറ്റ് ടീമുകള്‍ ലക്ഷ്യം വയ്ക്കുന്നു എന്ന് മുന്നില്‍ കണ്ട് തന്നെ റിവര്‍ ഇദ്ദേഹവുമായുള്ള കരാര്‍ പുതുക്കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com