ഇത് താന്‍ ലെങ്ത്, ഇംഗ്ലണ്ട് ബാറ്റ്‌സമാന്‍മാരെ കുഴക്കി തമിഴില്‍ തന്ത്രങ്ങളുമായി അശ്വിനും കാര്‍ത്തിക്കും

നിലയുറപ്പിക്കാന്‍ അനുവദിക്കാതെ ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍മാരെ തിരികെ അയക്കുന്നതിലായിരുന്നു ആര്‍.അശ്വിന്റെ ശ്രദ്ധ
ഇത് താന്‍ ലെങ്ത്, ഇംഗ്ലണ്ട് ബാറ്റ്‌സമാന്‍മാരെ കുഴക്കി തമിഴില്‍ തന്ത്രങ്ങളുമായി അശ്വിനും കാര്‍ത്തിക്കും

പിച്ചിന്റെ സ്വാഭാവം പരിഗണിക്കുമ്പോള്‍ ഭേദപ്പെട്ട സ്‌കോറിലാണ് ഇംഗ്ലണ്ട് ഇപ്പോള്‍ എത്തി നില്‍ക്കുന്നത്. റൂട്ടും ബെയര്‍സ്‌റ്റോമും നിലയുറപ്പിച്ച് കളിച്ചതോടെയായിരുന്നു ഭേദപ്പെട്ട സ്‌കോറിലേക്ക് ഇംഗ്ലണ്ട് എത്തിയത്. 

എന്നാല്‍ നിലയുറപ്പിക്കാന്‍ അനുവദിക്കാതെ ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍മാരെ തിരികെ അയക്കുന്നതിലായിരുന്നു ആര്‍.അശ്വിന്റെ ശ്രദ്ധ. നാല് വിക്കറ്റ് വീഴ്ത്തി അശ്വിനാണ് ഇന്ത്യയുടെ വിക്കറ്റ് വേട്ടയില്‍ മുന്നില്‍. കളിയിലെ കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും ആരാധകരുടെ ശ്രദ്ധ അശ്വിനിലേക്ക് എത്തുന്നത് ഇപ്പോള്‍ മറ്റൊരു കാര്യത്തിന്റെ പേരിലാണ്. 

അശ്വിനും കാര്‍ത്തിക്കും തമ്മില്‍ ക്രീസില്‍ വെച്ച് തമിഴില്‍ നടത്തുന്ന സംസാരമാണ് ആരാധകര്‍ക്ക് കൗതുകമാകുന്നത്. പതിനേഴാം ഓവറില്‍ അശ്വിന്‍ ബോള്‍ എറിഞ്ഞതിന് ശേഷം കാര്‍ത്തിക് തമിഴില്‍ അശ്വിനെ പ്രചോദിപ്പിക്കാന്‍ ശ്രമിക്കുകയാണ്. നിര്‍ദേശം നല്‍കുന്നതും തമിഴില്‍ തന്നെ. സ്റ്റമ്പ് മൈക്കില്‍ ഇത് വ്യക്തമായി പതിഞ്ഞതോടെ ആരാധകര്‍ ഇത് എടുത്ത് ട്രോളുണ്ടാക്കാനും ആരംഭിച്ചു കഴിഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com