കളിക്കിടെ ഉറങ്ങി ശാസ്ത്രി, കോഹ് ലിക്ക് ചിയര്‍ ചെയ്യാന്‍ മാത്രം ഉണര്‍ന്നാല്‍ മതിയല്ലോ എന്ന് ആരാധകര്‍

എഡ്ജ്ബാസ്റ്റണില്‍ ഇംഗ്ലണ്ട് പൊരുതിക്കൊണ്ടിരിക്കുമ്പോള്‍ ശാസ്ത്രി പതിയെ ഉറക്കത്തിലേക്ക് വീഴുകയായിരുന്നു
കളിക്കിടെ ഉറങ്ങി ശാസ്ത്രി, കോഹ് ലിക്ക് ചിയര്‍ ചെയ്യാന്‍ മാത്രം ഉണര്‍ന്നാല്‍ മതിയല്ലോ എന്ന് ആരാധകര്‍

കളി നടക്കുന്നതിന് ഇടയില്‍ സ്റ്റേഡിയത്തിനുള്ളില്‍ ആരും ക്യാമറ കണ്ണുകളില്‍ ഇടം പിടിക്കാം. ഡ്രസിങ് റൂമിലേക്ക് ക്യാമറകളുടെ ശ്രദ്ധ എത്തുന്നത് കൂടുമെന്നും നമുക്കറിയാം. അങ്ങിനെ എത്തിയ ക്യാമറ കണ്ണുകള്‍ രവി ശാസ്ത്രിയുടെ ഉറക്കം ഒപ്പിയെടുത്താണ് ഇന്ത്യന്‍ കോച്ചിനെ കുഴക്കിയത്. 

എഡ്ജ്ബാസ്റ്റണില്‍ ഇംഗ്ലണ്ട് പൊരുതിക്കൊണ്ടിരിക്കുമ്പോള്‍ ശാസ്ത്രി പതിയെ ഉറക്കത്തിലേക്ക് വീഴുകയായിരുന്നു. ക്ഷമയോടെ  ഇന്ത്യന്‍ ബൗളര്‍മാര്‍ ലൈനിലും ലെങ്തിലും ബോള്‍ ചെയ്യവെ അത് സസൂക്ഷ്മം നിരീക്ഷിക്കാതെ  ഉറങ്ങുന്ന ഇന്ത്യന്‍ പരിശീലകനെയാണ് ആരാധകര്‍ ഉന്നം വയ്ക്കുന്നത്. 

കളി തുടങ്ങി 45ാം ഓവറായപ്പോഴായിരുന്നു ഇത്. ആ സമയം കമന്ററി ബോക്‌സിലുണ്ടായിരുന്നത് ഇന്ത്യന്‍ മുന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. ശാസ്ത്രിയുടെ ഉറക്കം തമാശയായി എടുത്ത ഭാജി ഇന്ത്യയുടെ അസിസ്റ്റന്റ് കോച്ചിനോട് രവി ശാസ്ത്രിയെ ഉണര്‍ത്താന്‍ നിര്‍ദേശിച്ചു. 

എന്നാല്‍ എന്തിനാണ് ശാസ്ത്രി ഉണര്‍ന്നിരിക്കുന്നത്. തീരുമാനങ്ങള്‍ എല്ലാം എടുക്കുന്നത് കോഹ് ലിയാണ്. കോഹ് ലിയുടെ ചിയര്‍ ലീഡര്‍ മാത്രമാണ് ശാസ്ത്രി എന്നെല്ലാമുള്ള പരിഹാസങ്ങളാണ് ആരാധകര്‍ ശാസ്ത്രിയുടെ ഉറക്കത്തിന് മറുപടിയായി നല്‍കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com